0%

Chapter Title : ഇരു മുഖന്‍ 5 [Antu Paappan]

Author : Kambikathakal Read All Parts 134

ചിന്തയിലെ  ആര്യേച്ചി എനിക്ക് എല്ലാ ഉത്തരവും പറഞ്ഞു തരാൻ നിക്കുവല്ലേ പിന്നെ എനിക്ക് എന്ത് നോക്കാന്‍. അങ്ങനെ ശെരിക്കുമുള്ള ആര്യ മഹാദേവ് നിന്ന് വിയർക്കുംമ്പോഴും ഞാൻ വളരെ ആസ്വദിച്ചു ഉത്തരങ്ങൾ എഴുതി. പിന്നെ ഞാൻ അതാ ബോക്സിൽ കൊണ്ടിട്ടു.

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചുമ്മാ മാർക്ക് മനസിൽ കൂട്ടി നൊക്കി. അപ്പോഴേക്കും കൂടെ മത്സരിച്ചവരോട് സ്ഥിരം പഠിപ്പി നമ്പർ ആര്യേച്ചി പുറത്തിറക്കി. എല്ലാം കറക്കി കുത്തിന്നും ഒരുപാട് തെറ്റീന്നുമൊക്കെ വെച്ചലക്കി. അവര്‍ക്കും അറുപതു അറുപത്തഞ്ചു മാർക്കേ കിട്ടുള്ളു എന്ന് അറിഞ്ഞപ്പോള്‍ എന്തോ ആര്യേച്ചിയുടെ മുഖത്തൊരു തെളിച്ചം ഞാന്‍ കണ്ടു. ആരും എന്നെ അവിടെ കണക്കിൽ പോലും എടുക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ ആരോടെന്നില്ലാതെ

“”എനിക്ക് തൊണ്ണൂറ്റെഴു കിട്ടും, ഒന്നെഴുതീല്ല, ഒന്ന് തെറ്റി.””


എന്റെ ആ പറച്ചില്‍ കേട്ടാകും ആര്യേച്ചി ഉൾപ്പെടെ അവിടെ ഒരു കൂട്ടചിരിയായിരുന്നു. ഞാൻ എനിക്ക് ഉറപ്പുള്ളത് പറഞ്ഞു ഇവർ അതിനെന്തിനാ ഇങ്ങനെ ചിരിക്കുന്നത്. എന്തോ അതെനിക്ക് ഒരുപാട് വിഷമം ആയി. ഞാന്‍ എല്ലാരേം ഒന്നുടെ നോക്കി ആര്യേച്ചി അപ്പോഴും ചിരി നിർത്തിയിരുന്നില്ല.

ഞാൻ അവളുടെ ആ പരിഹാസം സഹിക്കാൻ വയ്യാതെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. തിരിച്ചു വരുന്ന വഴിക്ക് അമ്പലക്കുളത്തിന്റെ പടിയിൽ കുറച്ചുനേരം പോയിരുന്നു. എനിക്കെപ്പഴേലും വിഷമം വരുമ്പോൾ ഞാൻ ഇവിടൊക്കെയാണ് വന്നിരിക്കാറ്.

“”വിഷ്ണു ഏട്ടാ…. പിണങ്ങിയോ എന്റെ ചക്കര “”


ആര്യ അമ്പലകുളത്തിന്റെ പടിയിൽ ഇരുന്നു കുളത്തിലേക്കു കല്ലെറിയുന്ന ശ്രീയോടായി ചോദിച്ചു.

“”എനിക്കെന്തു പിണക്കം? പിണക്കം അവനല്ലേ. പക്ഷേ നാളേ നിന്റെ വാല് മുറിയോല്ലടീ അച്ചൂ“” “”ഹ്മ്മ് എന്താ “” “”അവൻ ഫസ്റ്റ് അടിക്കുമ്പോ നീയാ കാണിച്ചുകൂട്ടിയാതിന് അവൻ തിരിച്ചു കാണിക്കൊല്ലോ. അവൻ പറഞ്ഞത് സത്ത്യാടി തൊണ്ണൂറ്റെഴു കൃത്യമുണ്ട്.“’ “”ഓഹ് അങ്ങനെ ആണോ....., സാരേല്ല അവനല്ലേ ഞാൻ സഹിച്ചോളാം. “”


ആര്യ ഒരു കള്ളചിരി ഒളുപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.

“”ഞാൻ പറഞ്ഞു സത്ത്യാടീ. നിന്റെ ബുക്കെല്ലാം അവൻ കുത്തിയിരുന്നു കാണാപഠിച്ചതാ. നിന്നേം മണപ്പിച്ചോണ്ട് അവന്റെയാ പടുത്തം എനിക്കങ്ങോട്ട് ഇഷ്ടപെട്ടില്ലാ. എന്നാലും പോട്ടേ.”” “”മണപ്പിച്ചോണ്ടോ? “”

💬 Comments

View all comments