Chapter Title : ഇരു മുഖന്‍ 5 [Antu Paappan]
വല്ലാത്തൊരു പ്രണയമാണ് ഉള്ളിൽ.
രാവിലെ എഴുന്നേക്കാൻ മടി പിടിച്ചു കിടക്കുമ്പോഴൊക്കെ അവൾ എന്റെ സ്വപ്നത്തിൽ വരും, പിന്നെ ഞാൻ മനസിനെ അവളുടെ കൂടെയങ്ങ് സ്വതന്ത്രമായി വിടും, അതൊരു സുഖമുള്ള അനുഭവമാണ്. ഇത് ഇപ്പൊ തുടങ്ങിയ അസുഖം ഒന്നുമല്ല കേട്ടോ, ഓർമയായ കാലംതൊട്ടേ അവൾ എന്റെ സ്വപ്നത്തിൽ, എന്‍റെ ചിന്തയില്‍ എനിക്കൊപ്പമുണ്ട്. ഈ ബുക്കുകൾ അതിനെ ഇപ്പൊ ബലപ്പെടുത്തി എന്നുമാത്രം. ഒറ്റക്കായ ദിവസങ്ങളിൽ ഞാന്‍ ആ ബുക്കുകളുടെ അത്രമാത്രം ആസ്വതിച്ചു എന്നു വേണം പറയാൻ. എന്നുവെച്ചു ഞാൻ കുത്തിയിരുന്ന് കാണാപഠിച്ചതോന്നുമല്ല കേട്ടോ.
ആര്യേച്ചി അപ്പോഴേ തന്റെ പേര് രെജിസ്റ്റർ ചെയ്തു. ഞാൻ അങ്ങനെ അവിടെ അതും നൊക്കി നിക്കുന്ന കണ്ടപ്പോ അമ്മായി ചോദിച്ചു
“”എന്താടാ ശ്രീ നിന്റെ പേര് കൂടെ കൊടുക്കാട്ടോ “” “”അതിനവന് വല്ല മിട്ടായി പറക്കലിനോ ബലൂൺ ചവിട്ടിനോ ഒക്കെ കൊടുത്ത മതി. അന്നത്തെ പോലെ കള്ളത്തരത്തിൽ കൂടെയെങ്കിലും ജയിക്കും അവൻ“”
ആര്യേച്ചി എല്ലാരും കേൾക്കെ എന്നോട് അമ്മായി ചോദിച്ചതിന് ഇടക്ക്കയറി മറുപടി പറഞ്ഞു . പുച്ചത്തോടെയാണ് അവള്‍ അത് പറഞ്ഞത്.
പണ്ട് ഞാൻ ഗോപനേ പറ്റിച്ചു അവൻ പറക്കിയ മിട്ടായികൂടെ അവന്റെ കയ്യിന്നു മേടിച്ചു ഫസ്റ്റ്ടിച്ച ട്രോഫി ഇപ്പോഴും ആ ഷോക്കേസിൽ ഇരുപ്പുണ്ടങ്കിലും ആര്യേച്ചി എല്ലാരുടേം മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞപ്പോൾ, സത്യത്തിൽ അതെനിക്ക് വിഷമമായി. എന്റെ ആ മുഖം കണ്ടിട്ടാവും അമ്മായി പത്തുരൂപ മുടക്കി എന്റെ പേരുകൂടെ എഴുതിച്ചത്.
ആര്യെചിയോടു എനിക്കപ്പോ തോന്നിയ ദേഷ്യമോ അതോ അവളെ തോപ്പിച്ചാല്‍, അവളുടെ ആ അഹങ്കാരം അങ്ങ് തീര്‍ത്തു കൊടുത്താല്‍ അവൾ എനിക്ക് കുറച്ചൊക്കെ വില തരുമെന്ന തോന്നലോ ഞാൻ ആ ക്വിസ് സീരിയസായി തന്നെ എടുത്തു . പിന്നീടുള്ള ചിന്തകളെല്ലാം അവളെ എങ്ങനെ തോപ്പിക്കും എന്നതിലായിരുന്നു.
ക്ലബ്ബിലെ ഓണപരുപാടിയുടെ തലേദിവസമാണ് ഈ ക്വിസ്. സംഭവം ഇത്രേയുള്ളു, നൂറു ചോദ്യങ്ങൾ അവർ പറയും നമ്മൾ നിശ്ചിത സമയത്തിനുള്ളിൽ വെള്ളപ്പേപ്പറിൽ എല്ലാ ഉത്തരവും നമ്പർ ഇട്ടെഴുതി, അവിടെ ഒരു ബോക്സ് വെച്ചിട്ടുണ്ട് അതിൽ ഇടണം. പിറ്റേന്ന് സമ്മാനം കൊടുക്കുമ്പോള്‍ മാത്രമേ റിസൾട്ട് അറിയൂ.
ചോദ്യങ്ങൾ ഓരോന്ന് കേക്കുംമ്പോഴും എന്റെ
💬 Comments
View all comments