0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 202

അൽപ്പം പേടിച്ചാ ഞാൻ ആ പേര് പറഞ്ഞത്

“”ശ്രീ ശ്രീ….. നീ നീ എന്താ എന്നേ വിളിക്കാഞ്ഞേ. ഞാൻ എത്ര ദിവസമായി കാത്തിരിക്കുന്നന്നന്നറിയോ. “’

അവള്‍ മറുതലക്കക്കല്‍ കരയുകയാണോ ? അറിയില്ല.

“”ആര്യേച്ചിക്കെന്താ പറ്റിയെ?””

ഞാന്‍ ചോദിച്ചു

“”ആര്യേച്ചിക്കൊന്നുമില്ലടാ നീ വിളിച്ചല്ലോ. എനിക്ക് അതു മതി. “” “’ആര്യേച്ചി എന്തിനാ കരയുന്നേ “” “”അത് അത് ഒന്നുല്ലടാ. നിനക്കാര്യേച്ചിയോട് ദേഷ്യമുണ്ടോ?”” “”എന്തിനാ?.... ആര്യേച്ചിക്കല്ലേ എന്നോട് ദേഷ്യം.””

പലപ്പോഴും എനിക്ക് തോന്നിയതാണ് അവള്‍ക്കെന്തോ ദേഷ്യം എന്നോടുണ്ടെന്നു, അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്

“”എനിക്കോ? നിന്നോടോ എന്തിനു? ഞാനെപ്പോ....””

അവള്‍ അത് പറഞ്ഞു തീരണതിന് മുൻപ് കാള്‍ കാട്ടവുന്ന ബീപ്പ് ഞാന്‍ കേട്ടു.

“”ഹലോ ഹലോ””
“”തന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ ഫോൺ സ്റ്റുഡൻസിന് വേണ്ടിയല്ലന്നു, ബെല്ലടിച്ച കേട്ടില്ലേ ക്ലാസിൽ പോടാ. “”

റോസ്മേരി ടീച്ചർ ആയിരുന്നു ആ ഫോൺ കട്ടാക്കിയത്. അല്ലേലും അവർ അങ്ങനാ, ആരോടും ഒരു ദയയും സ്നേഹവും ഇല്ലാത്ത സാധനം. ഞാന്‍ കാല് ശെരിയായി വന്ന അന്നുപോലും അവര്‍ എന്നേ വെറുതെ ക്ലാസില്‍ എഴുന്നെപ്പിച്ചു നിര്‍ത്തി. ഞാൻ മാറിയ പാടേ അവർ ആരെയൊക്കെയോ വിളിതുടങ്ങി. അപ്പൊ അതിനാണ് എന്നേ വഴക്ക് പറഞ്ഞുവിട്ടത്. പക്ഷേ ആര്യേച്ചിയോട് മനസ് തുറന്നു സംസാരിക്കാൻ ഉള്ള അവസരമാ ഇപ്പൊ ഇവര് ഇല്ലാണ്ടാക്കിയത്. അര്യേച്ചി എന്തൊക്കെയോ പറയാന്‍ കൊതിച്ചിരുന്നു.

പക്ഷേ വീണ്ടും ഒരവസരത്തിനു വേണ്ടി എനിക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല. വെകുന്നേരം ഞാൻ വീട്ടിൽ ചെല്ലുന്നതിനു മുന്നേ കക്ഷി അവിടെ ഉണ്ടായിരുന്നു.

എന്തോ പതിവില്ലാതെ അന്നെന്നേ അമ്പലത്തിൽ പോകാൻ ആര്യേച്ചി വിളിച്ചു. സാധാരണ അമ്മയോ അമ്മായിടെയൊക്കെ കൂടെയാവും അവള്‍ പോവാ.  ഇതിപ്പോ അവരോടൊക്കെ പിണങ്ങി നടക്കുന്നുണ്ടാവും എന്നേ കൂട്ടിയത്.

പോണ വഴിയിൽ പതിവില്ലാതെ ഞങ്ങൾ എന്തിനെപറ്റിയൊക്കെയോ സംസാരിച്ചു. കൊറേ ആയപ്പോ എനിക്ക് തന്നെ അത് അത്ഭുതം തോന്നി.

“”ആര്യേച്ചിക്കെന്താ പറ്റ്യെ?””

ഒരത്ഭുധത്തോടെയാണ് ഞാന്‍ ചോദിച്ചത്

“”എന്താടാ ശ്രീ?”” “”ഇന്ന് എല്ലാം പതിവില്ലാത്ത പോലെ തോന്നുന്നു. ആര്യേച്ചി എന്നോട് ഇതുവരെ ഇതുപോലെ സംസാരിച്ചിട്ടില്ല, എന്തോ പറ്റി?”” “”എന്താ ഞാൻ സംസാരിക്കണ്ടേ? എന്നേ ശെരി ബാ

💬 Comments

View all comments