0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 206

പറയുന്നത്. എങ്കിലും അന്നവനെ പേര് വിളിച്ചു വരുത്തുക എന്ന എന്‍റെ  പരീക്ഷണം പരാജയ മായിരുന്നല്ലോ. ചിലപ്പോ ഇതാവും സത്യം. ആർക്കറിയാം.

ചുരുക്കത്തിൽ പറഞ്ഞ അവളുടെ സഹായം ഇല്ലാതെ എനിക്കവനെ കാണാൻ പറ്റില്ല, അവളോട്ടു സഹായിക്കേം ഇല്ല. പക്ഷെ ആ അമ്പത്തിനു അവൾ പ്രതക്ഷണം വെച്ചപ്പോൾ ആ ചുറ്റുവിളക്കിന്റെ വെളിച്ചത്തിൽ അവളെ കണ്ടപ്പോൾ

""എന്റെ പെണ്ണ്, എന്റെ പെണ്ണ്""

എന്ന് മനസ് പറയാൻ തുടങ്ങി. പതിവിൽ കവിഞ്ഞൊരു ആവേശം, എനിക്കപ്പൊ തന്നെ ഇഷ്ടം പറയാൻ തോന്നി. ഇന്നെന്താണോ എനിക്ക് പറ്റിയത്. ഞാൻ വേഗം അവളുടെ പുറകെ കൂട്ടിൽ ഇട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി കളിച്ചു.

“”ഇന്നൊന്നു മിണ്ടാൻ തുടങ്ങിയതേ ഉള്ളു അതിനു മുൻപ് പോയി ആവേശം കാണിക്കല്ലേടാ പൊട്ടാ””

എന്ന് എന്റെ മനസ് പറഞ്ഞു കേക്കണ്ട താമസം ഞാൻ യു ടെൺ എടുത്തു. എന്റെ ആ വെപ്രാളം കണ്ടിട്ടാണോ അവളൊന്നു ചിരിക്കണ ഞാൻ കണ്ടു.

“”ആകെ മോശായി അവളിപ്പോ എന്ത് വിചാരിച്ചു കാണും. ചേ, ഇപ്പൊ എങ്ങാനും ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നേ നേരത്തെ ആക്കിയതിന്റെ ബാക്കി കിട്ടിയേനെ “”

എങ്കിലും ആര്യേച്ചിയുടെ പിന്നീടുള്ള സംസാരത്തിൽ ഞാൻ ആ പിന്നാലെ നടന്നതും  പൂത്തുലഞ്ഞതും അവൾ അറിഞ്ഞിട്ടു പോലുമില്ലന്ന് തോന്നി. അത് മസാലയപ്പോൾ ഏതാണ്ട് ഒരു പത്തുനില കെട്ടിടത്തിന്റെ മുകളിന്ന് താഴോട്ട് വീണ അവസ്ഥ. എന്തെല്ലാം ആയിരുന്നു ചിരിക്കുന്നു, പുറകെ മണപ്പിച്ചുനടക്കുന്നു എല്ലാം ഇപ്പൊ ശെരിയായില്ലേ.

ഞങ്ങൾ തിരിച്ചു വരുമ്പോൾ അവൾ എന്നോട് എന്തോ പറ്റി എന്നൊക്കെ ചോദിക്കുന്നുണ്ട് പക്ഷേ എനിക്ക് നല്ല ധൈര്യം ആയോണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.

ആയിടെ വേറെ ഒരു അത്ഭുതം കൂടെ ഉണ്ടായി . ഞാൻ അന്ന് ആര്യേച്ചിയെ തൊപ്പിച്ചു നേടിയ ആ പരുക്ക് പറ്റിയ ട്രോഫിക്ക് അവളുടെ സെക്കന്റിന്റെ ട്രോഫി താങ്ങു കൊടുത്തു ഞങ്ങടെ ഷോക്കേസിൽ സ്ഥാനം പിടിച്ചു. അവളുടെ ആ ട്രോഫി എടുത്തു മാറ്റിയ എന്റെത് താഴെ വീഴും അതുമല്ല  ചളുങ്ങി ഇരിക്കുന്നത് കൊണ്ട് അവൾ സീക്യൻസ് കൊണ്ടും അക്രിലതിക്ക് പെയിന്റ് കൊണ്ടും അതൊന്നും പുറത്തു കാണാത്തവിധം ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട്. 

💬 Comments

View all comments