0%

Chapter Title : ഇരു മുഖന്‍ 6 [Antu Paappan]

Author : Kambikathakal Read All Parts 207

അമ്മയാണ് അതെനിക്ക് കാട്ടി തന്നത്. പക്ഷേ അമ്മ പറയുമ്പോലെ എന്നെ ഇഷ്ടം ആയിട്ടൊന്നും ആകില്ല പക്ഷേ അവൾ അതുവഴി എല്ലാരോടും എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കും തോന്നി. ഒരു ചേച്ചിയുടെ സ്നേഹം ആണോ കാമുകിയുടെ പ്രേമമാണോ? എനിക്കതിനു ഉത്തരമില്ല.

പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ വേറൊരു കുരിശ്.

“”വിഷ്‌ണു….””

അരുണിമേച്ചി അങ്ങനെ വിളിച്ചോണ്ട് എന്റ പുറകെ വന്നു. എന്തിനാ ഇങ്ങനെ ഇപ്പൊ എന്നേ ഇടക്കിടക്ക് ഏട്ടന്റെ പേര് വിളിക്കണേന്നറിയില്ല. എന്നേ തന്നെയാണെന്ന് മനസിലാക്കിയിട്ടും ഞാൻ നിന്നില്ല. ഇതിപ്പോ മൂന്നലഴ്ച്ചയായി എന്‍റെ പുറകെ കൂടീട്ട്. അന്നാ കാറിൽ നിന്നു വലിച്ചിട്ടു തല്ലിയതില്‍ പിന്നെ ഞങ്ങൾ മിണ്ടീട്ടില്ല. എന്നേ തല്ലിയത് അവളുടെ ഏട്ടൻ തന്നാണെന്ന് ആരോ പറയണകേട്ടു അതിന്റെ കലിപ്പുങ്കൂടെ ഉണ്ടെന്ന് കൂട്ടിക്കോ.

ഇതിനിടയിൽ അവൻ  പണ്ട് ഗോപിക പറഞ്ഞ ആര്യേച്ചിയെ ശല്യം ചെയ്യാറുള്ള അരുൺ ആണെന്നും, അവന്‍ ഭൂലോക പെണ്ണ് പിടിയനും സ്ത്രീലമ്പടനും തല്ലുകൊള്ളിയുമൊക്കെയാണെന്ന് ആ കിടക്കയിൽ എന്നേ കാണാൻ വന്ന പലരുടെയും വാക്കുകളിൽ നിന്ന് മനസിലായി. അല്ലേലും ഒരുപാട് പണമുള്ള കുടുംബങ്ങളിൽ ഇതുപോലെ ഒന്ന് കാണൂലോ . അങ്ങനെ ഒരുത്തനു ഞാൻ അരുണിമേച്ചിയോടുകൂടെ ഷവർമ കഴിക്കാൻ പോയതിൽ ഇത്ര പൊള്ളാനെന്താ? അല്ലേലും ഞാൻ ആ ചേച്ചിയേ എന്റെ സ്വൊന്തം ചേച്ചിയുടെ സ്ഥാനത്തല്ലേ കണ്ടിരിക്കണത്. എന്നാലും അവൻ എന്തിനാ എന്നേ തല്ലിയത്? അതായിരുന്നു എന്‍റെ ഉള്ളില്‍ കൂടെ ഓടിയിരുന്ന പ്രധാന ചോദ്യം! മഞ്ഞപിത്തമുള്ളോര്‍ക്ക് കാണുന്ന എല്ലാം മഞ്ഞ ആണല്ലോ, അതാവും.

“”എന്താ ഞാൻ വിളിച്ചിട്ട് നിക്കാഞ്ഞത്?””

ഓടി വന്നു എനിക്ക് വട്ടം നിന്നുകൊണ്ട് അവള്‍ ചോദിച്ചു.

“”എന്റെ പേര് ശ്രീഹരി എന്നാണ്. പിന്നെ എനിക്ക് ചേച്ചിയോട് ഒന്നും മിണ്ടാനും ഇല്ല.””

ഞാന്‍ അവള്‍ക്കു മുഖം കൊടുക്കാതെ പറഞ്ഞോഴിഞ്ഞു.

“”അവൻ തല്ലിയതു കൊണ്ടാണോ?””

അല്പം കുറ്റബോധത്തോടെ ആണ് അവളുടെ ആ ചോദ്യം

“”ആണന്നു തന്നെ കൂട്ടിക്കോ. ഞാൻ,.. ഞാനെ ചേച്ചിയേ കണ്ടതെ എന്റെ സ്വന്തം ചേച്ചീടെ  സ്ഥാനത്താ. അതാ എന്നേ വിളിച്ചോണ്ട് പോയപ്പോ കൂടെ വന്നതും.””

എന്‍റെ മനസ്സില്‍ തോന്നിയത് ഞാന്‍ വെട്ടി തുറന്നു പറഞ്ഞു, ഇനി അവള്‍ക്കും അങ്ങനെ വല്ല

💬 Comments

View all comments