Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
സംശയവും ഉണ്ടങ്കില്‍ അങ്ങ് തീരട്ടേന്നു കരുതി.
“”അതിനിപ്പോ ഞാൻ അല്ലെന്നു പറഞ്ഞില്ലല്ലോ.””
ഹാവൂ സമാധാനമായി, ഇനിയിപ്പൊ ആ ചേച്ചിയും എന്നെ തെറ്റിദരിച്ചോ എന്നൊരു പേടി ഉണ്ടായിരുന്നു ഉള്ളിൽ.
“”ആ അതാ ചേട്ടനോടും കൂടെ പറഞ്ഞു മനസിലാക്കിക്കണം. എല്ലാരും ആ ചേട്ടനെ പോലെ അല്ലെന്നും പറയണം. ആ ചേട്ടനെ പറ്റി ഞാൻ ഇപ്പൊ കൊറേ കേട്ടിരിക്കുന്നു, എന്തിനു അയാള്‍ പണ്ടെന്റെ ആര്യേച്ചിയെ ശല്യം ചെയ്തലേ. അന്നാ ജോൺസൻ പോലിസ് അയാളെ വഴക്ക് പറഞ്ഞു വിട്ടന്നറിഞ്ഞോണ്ടാ അത് ഞാൻ പിന്നെ വീട്ടിൽ പറഞ്ഞൊരു പ്രശ്നമാക്കാഞ്ഞേ. എന്നിട്ടിപ്പോ ഞാൻ ചേച്ചീടെകൂടെ കഴിക്കാൻ വന്നതിനു എന്നേ തല്ലിയേക്കുന്നു. എല്ലാർക്കും പൊള്ളും അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ മറ്റാരേലും ശല്യപ്പെടുത്തുമ്പോ.”” “”നീ എല്ലാം പറഞ്ഞു കഴിഞ്ഞോ? ഇനി എനിക്കിച്ചിരി പറയാൻ സമയം തരോ?””
എന്‍റെ നീണ്ട പ്രസംഗം കെട്ടുനിന്നിട്ടവള്‍ തിരിച്ചടിച്ചു.
“”എന്താ പറയാൻ... “” “”നീ ചൂടാവല്ലേ. ആ അടി നിനക്കുള്ളതാവില്ല, നിന്റെ വിഷ്ണുവേട്ടന് തിരിച്ചു കൊടുക്കാൻ പറ്റാഞ്ഞോണ്ട് നിനക്കിട്ടു കിട്ടി അത്രേള്ളു.”” “”എന്താന്ന്? “” “”ആന്നേ നിന്റെ ആര്യേച്ചിയെ ശല്യം ചെയ്തതിന്റെ അന്ന് നിന്റെ വിഷ്ണുവേട്ടൻ അവനിരുപ്പതു കൊടുത്തിരുന്നു. “” “”അതെങ്ങനെ പറ്റും ഇപ്പൊ വിഷ്ണു ഏട്ടൻ ഇല്ലല്ലോ “” “”അതൊന്നും എനിക്കറിയില്ല ആര്യാക്കവൻ കാവലാ. “”
ആ കൃത്യം ഡയലോഗ് എന്നേ ഒന്ന് ഞെട്ടിച്ചു. ആര്യേചിയും ഇത് തന്നാ പറയാറ്.
“”അത് ചെച്ചിക്കെങ്ങനെ അറിയാം ?”” “”എനിക്കറിയാന്നു പറഞ്ഞില്ലേ. എന്തായാലും വിഷ്ണുന്റെ അടി കൊണ്ടവൻ പനി പിടിച്ചു കിടപ്പായിരുന്നു. അവനു പണ്ടേ വിഷ്ണുനെ പേടിയാ.”” “”ചേച്ചി എന്തിനാ ഇങ്ങനെ നുണയൊക്കെ പറയണേ?”” “”നുണയോ? അല്ല അല്ല സത്യാ.. അവനു വിഷ്ണുനെ നല്ല പേടിയാ. പിന്നെ എന്നേ ഒന്നും ചെയ്തിട്ടില്ലല്ലോ”” “”അതിനു ചേച്ചി…. ചേച്ചീ എന്തിനാ കരായണേ?”” “”ഒന്നും ഇല്ലടാ. “” “”ശ്രീ നിനക്കിഷ്ടാണോ ഞാൻ നിന്റെ ഏട്ടത്തിയായിട്ടു.....””
പെട്ടന്ന് അവളുടടുത്തുന്നു ഒരു ബന്ധവും ഇല്ലാത്ത വർത്താനം കേട്ടു ഞാൻ ഞെട്ടി.
“"ഒന്നും ഇല്ലടാ ശ്രീ എല്ലാം മറന്നു കള, എനിക്കല്പം കിറുക്കുള്ളൊണ്ട് എന്തൊക്കെയാ എപ്പോഴാ പറയണേന്നറിയില്ല.””
അപ്പോഴേക്കും എന്റെ മനസിൽ കൊറേ ചോദ്യങ്ങൾക്ക് ഒരുമിച്ചു ഉത്തരം
💬 Comments
View all comments