Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
കിട്ടി, അവക്ക് എന്റെ ഏട്ടനെ ഇഷ്ടം ആയിരുന്നു.
“”ഇതൽപ്പോന്നുല്ല, എന്റെ വിഷ്‌ണു ഏട്ടനെ ഇഷ്ടം ആരുന്നല്ലേ. ഹഹാ ഹഹാ എനിക്ക് ഏട്ടത്തി അമ്മ ആക്കാൻ കൊഴപ്പം ഒന്നും ഇല്ലാട്ടോ””
ഞാൻ ചിരിച്ചു, അവളും നാണത്തോടെ തല കുനിച്ചു താഴെ വിരൽ കൊണ്ടു കളം വരച്ചു.
“”ഏട്ടത്തിയമ്മേ….കൂയ്.””
ആ നിമിഷത്തിൽ ഞാൻ എപ്പോഴൊ എന്റെ അച്ഛനെ പ്രാകി . അദ്ദേഹം അന്ന് ആത്മഹത്യാ ചെയ്തില്ലാരുന്നെങ്കിൽ അവൻ ഇന്നും ഉണ്ടായിരുന്നേനെ ഈ ചേച്ചിയേ അവനെ കൊണ്ടു കെട്ടിച്ചിട്ടു ആര്യേച്ചിയെ എനിക്കും….!വിധി അല്ലാതെന്താ.!
അതിനുശേഷം വല്ലപ്പോഴും അവളെ കാണുമ്പോ ഏട്ടത്തിയമ്മേന്നു ചുമ്മാ ഞാൻ വിളിക്കും അത് കേക്കുമ്പോ അരുണിമേച്ചിക്ക് ഒരു പ്രത്യേക സന്തോഷം.
ഇടക്കൊക്കെ അരുണിമേച്ചി എന്നേ വളക്കാൻ ടൂൺ ചെയ്യുന്നോ എന്നൊരു സംശയം. ചിലപ്പോ എല്ലാം എന്റെ മനസിന്റെയാകും. ഏതായാലും അപ്പൊ ഞാൻ ഏട്ടത്തിയമ്മേന്നു മനഃപൂർവം വിളിക്കും, അതോടെ എന്‍റെ ആ പ്രശ്നം തീരും. എല്ലാം എന്റെ മനസിലെ തോന്നലാന്നെ.
അങ്ങനെ നാളുകൾ കടന്നുപോയി. സ്കൂൾയൂത്ത് ഫെസ്റ്റിവൽ സമയത്തു എല്ലാരും ചുമ്മാ ക്ലാസിലൊന്നും കേറാതെ പ്രാക്ടീസ് എന്നും പറഞ്ഞു ചുമ്മാ തെണ്ടിതിരിഞ്ഞു നടപ്പായിരുന്നു. ഗോപൻ അന്ന് പടം വരപ്പിന് പോയ സമയം ഞാനും അവന്റെ കൂടെ ക്ലാസിൽ നിന്നും ചാടി, അവൻ എന്നേ ചാടിച്ചു. പക്ഷേ അവൻ വരപ്പിന് കേറിയപ്പോൾ ഞാൻ ശെരിക്കും പോസ്റ്റായി
ഞാൻ ചുമ്മാ ആളില്ലാത്ത ക്ലാസുകളിൽ ചോക്കുംതപ്പി നടന്നു. അങ്ങനെ ഒരു ക്ലാസിന്‍റെ അടുത്തുചെന്നപ്പോ ഒരു ടേപ്പ്റിക്കോടറിൽ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ “ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം....” എന്നു തുടങ്ങുന്ന പാട്ടു ഞാൻ കേട്ടു. ഞാൻ ചുമ്മാ അങ്ങോട്ട് കേറി. അവിടെ നമ്മുടെ അരുണിമേച്ചി ഒറ്റക്ക് നിന്ന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നു.
ഞാൻ ആ വാതിൽക്കൽ അവളെ നോക്കി നിന്നു.പക്ഷേ ഞാൻ എന്നൊരു മനുഷ്യൻ അവിടെ ഉണ്ടെന്നു പോലും അവൾ ശ്രെദ്ധിക്കുന്നപോലുമില്ല.
അതിനിടയിൽ എപ്പോഴോ കരണ്ട് പോയി ടേപ്പ്റിക്കൊടര്‍ നിന്നു. പക്ഷേ എനിക്ക് അവളുടെ ആ നിർത്തം പകുതിക്കു നിർത്തിക്കാന്‍ ഒട്ടും താല്പര്യം തോന്നിയില്ല.
പണ്ട് ആര്യേച്ചി ഡാൻസ് ചെയ്യുമ്പോ ഞാൻ ഈ പാട്ടു കേട്ടിട്ടുണ്ട്. അവിടെ സാധാരണ അമ്മായിയാണ്
💬 Comments
View all comments