Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
..... അവനെ ഞാന്‍ അറിയിക്കും ആ വേദന എന്താന്ന്‍, കണ്മുന്നില്‍ ജീവനായിരുന്നവര്‍ ഇല്ലാതാകുമ്പോ ഒന്നും ചെയ്യാന്‍ പറ്റാത്തവന്റെ വേദന. ചാവടി നീ ചെവ് ...””
അവൻ അവളുടെ കഴുത്തിനു കുത്തി പിടിച്ചു.അവൾ അവന്റെ കൈ തട്ടി മാറ്റി പിന്നോട്ട് നീങ്ങി. പക്ഷേ തുറന്നു കിടന്ന ആ നിലവറയിലേക്ക് വീണു. ആ വീഴ്ച്ചയിൽ അവവളുടെ കൈമുട്ടുകൾ പൊട്ടിയിരുന്നു. എങ്കിലും ഒരുവിധം അവൾ എഴുന്നേറ്റു നിന്നു. ഒരു മൂലയിലേക്ക് അവൾ ഒളിച്ചു.
ഭദ്രനും പുറകെ ചാടി ഇറങ്ങി. ആ ഇരുട്ടത്തും അവൾക്കവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിച്ചില്ല. അവൻ അവളെ കണ്ടെത്തി. അവന്റെ വലത്തേ കൈ വീണ്ടും അവളുടെ കഴുത്തിലേക്കു നീണ്ടു. ആ കഴുത്തില്‍ അവന്റെ കൈകൾ മുറുകി.
“”ഹാ ഹാ രെക്ഷ പെടുമോ, ഈ ഭദ്രന്റടുത്തുന്നു രെക്ഷ പെടുമോ? ഹാ ഹാ ഹാ ””
ഭദ്രന്റെ അട്ടഹാസം പല ആവര്‍ത്തി ആ മുറിയില്‍ മുഴങ്ങി കെട്ടു.
“”ഭദ്രാ ആമിയെ വിടാൻ, അവക്കൊന്നും അറിയില്ല , അവള്‍ അതിലില്ല അവൾ അവളെ ഒന്നും ചെയ്യല്ലേ.””
അത് വിഷ്ണുവിന്റെ ദയനീയ ശബ്ദം ആയിരുന്നു. അവർ രണ്ടാൾ ആണെന്നു തോന്നി പൊകും വിധം ആ ഇരുട്ടത്തു ഭദ്രന്റെ അലർച്ച വന്നു.
“”എന്‍റെ മുന്‍നിന്നു മാറി നിക്കടാ.... ഞാന്‍ ആരാണെന്നു നോക്കില്ല തീര്‍ത്തു കളയും നിന്നെയും. ഞാൻ ”” “”ഇല്ലാ ഞാന്‍ മാറില അവളെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല. എന്നേ കൊന്നാലും ഞാന്‍ മാറില്ല. അവളെ അവളെ ........””
ഭദ്രന്റെ ആ ഉറച്ച ഭ്രാന്തൻ ശബ്ദത്തിനു മുൻപിൽ വിഷ്ണു എതിർക്കാൻ
💬 Comments
View all comments