Chapter Title : ഇരു മുഖന്‍ 7 [Antu Paappan]
വരുമൊ ഈ നരകത്തിൽ, അങ്ങനെ ആർക്കെങ്കിലും അതിനു പറ്റുമോ? “”
“”ഒരടിപിടി ഉണ്ടായാൽ ആരാദ്യം തല്ലി എന്നാരും ശ്രെദ്ധിക്കില്ല. അടികൊണ്ടാരാണവിടെ ആദ്യം വീണതെന്നെ എല്ലാരും ശ്രെദ്ധിക്കൂ, ആരെ കൊല്ലാനാണോ എന്നേ വിളിപ്പിച്ചത് അവനെ കൊല്ലാതെ ഞാൻ തിരിച്ചു പോകില്ല. ആ സ്ഥലം ഏതാണെങ്കിലും എവിടെയാണെങ്കിലും അവിടെ പോയി ഞാൻ അവനെ കൊല്ലും.””
“അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്
സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്
ഇടിയും മിന്നലും മലകൾക്കു പിന്നിൽ പോയ് മറഞ്ഞു.”
“”അന്റു പാപ്പാ കഥ കുറെ മുന്നോട്ട് പോയല്ലോ””
“”എത്ര മുന്നോട്ട്””
“”ഒരുപാട് മുന്നോട്ട്, ഇതിപ്പോ എവിടെയോ എത്തി!...., അരുണിമയുടെ കഥ പറയാമെന്നു പറഞ്ഞിട്ട്, ഇതെന്താ പെട്ടെന്നു ചോരയും മരക്കുറ്റിയും? ഇടയ്ക്കുള്ളതൊക്കെ വിട്ടോ? KGF ഞങ്ങളെല്ലാം കണ്ടിട്ടുണ്ട് അത് കളഞ്ഞിട്ട് ഇയാളിനി അരുണിമയുടെ കഥ പറ.””
ഭാഗം 7
വിഷ്ണുവിന്റെ ദാരുണ മരണത്തിനു കുറച്ചുനാൾ മുൻപ്.
“”അരുണിമ ആർ സ്റ്റാൻഡ് അപ്പ്, എന്താ അവിടെ വായിനോട്ടം?
ആ ചെക്കൻ തനിയെ അതിന്റെ ക്ലാസിൽ പൊക്കോളും നീ കൊണ്ടുവിടേണ്ട, കേട്ടല്ലോ!. ക്ലാസിൽ ഇരിക്കുന്നെ ശ്രെദ്ധ ഇവിടെ ഈ ബോർഡിൽ ഉണ്ടാവണം അല്ലാതെ പുറത്തുകൂടെ പോകുന്നോറുടെ കൂടെങ്ങു പോകരുതെന്ന്, ഓക്കേ.””
സാധാരണ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്ന ദിവ്യ മിസ് പെട്ടന്ന് മലയാളം പറഞ്ഞപ്പോൾ ക്ലാസിൽ ആകെയൊരു അമ്പരപ്പ്. എങ്കിലും ടീച്ചർമാർ ഇത്തരം ക്ളീഷേ ഡയലോഗ് അടിക്കുമ്പോൾ ക്ലാസിൽ ഉണ്ടാവുന്ന ചിരിബഹളങ്ങളും അവിടെ ഉണ്ടാവി ല്ല. ഏറിയാല്‍ കുറച്ചു അടക്കം പറച്ചിലുകൾ മാത്രം.
‘അരുണിമ ആർ’ ഒരു അധ്യയന വർഷത്തിന്റെ പകുതിയിൽ ഏതൊ ഒരു സർക്കാർ സ്കൂൾ പ്രൊടക്റ്റ് തങ്ങളുടെ ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വരുന്നുണ്ടന്ന് ആര്യാ മഹാദേവ് പറഞ്ഞിരുന്നു. പക്ഷേ അവൾ വന്നതോ ഇരുന്നതോ ഒന്നും ആരും ശ്രെധിച്ച പോലും മില്ല. മിസ്സ് ഇപ്പൊ വിളിച്ചില്ലേ അങ്ങനെ ഒരാൾ പുതുതായി ക്ലാസില്‍ വന്നെന്നു പോലും ആരും അറിയില്ലാരുന്നു.
ദിവ്യാ മിസ് തന്റെ ഡയലോഗ് ക്ലാസിൽ ഉണ്ടാക്കിയ അടക്കമ്പറച്ചിലുകൾ അവസാനിപ്പിക്കാൻ എന്നവണ്ണം ഒരു വശത്തു നിന്ന് മറ്റേ വശത്തേക്ക് പരത്തി ഒന്നു നോക്കി. എന്നിട്ട് അരുണിമയോട് വീണ്ടും,
“”ഹൂ ഈസ്
💬 Comments
View all comments