Chapter Title : ഇരു മുഖന്‍ 7 [Antu Paappan]
ദാറ്റ് ഗയ് ?””
“” അത്....വിഷ്ണു ഏട്ടൻ””
‘ഠപ്പ് ‘
അവളുടെ തൊട്ടടുത്തിരുന്ന ആര്യാ മഹാദേവ് പെട്ടെന്നൊന്നു പുറത്തോട്ട് നോക്കിയത് വിഷ്ണു തന്നെയാണോന്ന് ഉറപ്പ് വരുത്തി, അതോടൊപ്പം എന്തോ ഉൾപ്രേരണയിൽ തന്റെ ചുരുട്ടിയ മുഷ്ടി ആ ഡാസ്ക്കിൽ പതിഞ്ഞതായിരുന്നു ആ ശബ്ദം. പക്ഷേ പ്രീയപ്പെട്ട ശിഷ്യയിൽ നിന്ന് ദിവ്യ മിസ് അങ്ങനൊരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
“”ആഫ്റ്റർ ദെ ക്ലാസ്സ് മീറ്റ് മീ ഇൻ സ്റ്റാഫ്റൂം, സിറ്റ് ഡൌൺ......നൗ ആര്യ വാട്ട് ഹാപ്പൻഡ്? വൈ ആർ യൂ മേക്കിങ് നോയ്‌സ്? യൂ ടൂ കം മൈ സ്റ്റാഫ് റൂം വിത്ത് ഹെർ “”
അധികം വൈകാതെ ഇന്റർവെല്ലിന്റെ ബെൽ വന്നു. ആര്യ നേരേ സ്റ്റാഫ് റൂമിലേക്ക് വെച്ചുപിടിച്ചു, അരുണിമയും ആര്യയുടെ പുറകെ വിട്ടു. എങ്ങാനും ആര്യ പോണതെന്നു മിസ്സായാ വഴി ചോദിക്കാൻ ഉള്ള ഇംഗ്ലീഷ് പോലും അവക്കറിയില്ല. അഡ്മിഷൻ എടുക്കാൻ വന്നപ്പോഴുള്ള അവളുടെ തപ്പൽ കണ്ടാണ് ഇപ്പൊ ദിവ്യ മിസ്സ് പോലും അവളോട് മലയാളത്തിൽ തന്നെ വഴക്ക് പറഞ്ഞത്.
അഞ്ചുവരെയും സർക്കാർ സ്കൂളിൽ മലയാളം മീഡിയം പഠിച്ചിട്ട് ആറാം ക്ലാസിന്‍റെ പകുതിക്കു ഈ പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വന്നപ്പോൾ ആദ്യം അരുണിമ പേടിച്ചത് ഇംഗ്ലീഷ് ഭാഷ തന്നായിരുന്നു. പക്ഷേ ഇപ്പൊ അവൾക്ക് അതിനും അപ്പുറം രണ്ടു സ്കൂള്‍ തമ്മിലുള്ള കൾച്ചർ ഡിഫറൻസ് നന്നായി മനസിലാവുന്നുണ്ട്. തുറന്ന ആകാശത്തിൽ പറന്നു പഠിച്ച ഒരു കിളിയെ പിടിച്ചു കൂട്ടിൽ ആക്കിയ അവസ്ഥയിലായിരുന്നു അവൾ . സർക്കാർ സ്കൂളിലെ സകല സ്വാതന്ത്ര്യവും അറിഞ്ഞിട്ട് പെട്ടെന്നൊരു ദിവസം അങ്ങോട്ട് നോക്കാൻ പാടില്ല, അങ്ങനെ ഇരിക്കണം, ഇങ്ങനെ നടക്കണം, അതൊന്നും പോരാഞ്ഞു ദാ ടൈ കെട്ടണം, വളരെ കഷ്ടപെട്ടാണ് അവൾ രാവിലെ അത് കെട്ടിയത്. ഈ ചൂട് നാട്ടിൽ എന്തിനാണോ ടൈ? ചിലപ്പോൾ ഈ കൂട്ടത്തിൽ ആർക്കേലും വട്ടായി ഇറങ്ങി ഓടാൻ തോന്നുമ്പോൾ പിടിച്ചു കെട്ടിയിടാൻ ആകും. ഏതായാലും തന്റെ തന്നെ നിർബന്ധത്തിൽ വന്നുപോയില്ലേ, സഹിക്കാതെ പറ്റോ!. ഇപ്പൊ അങ്ങോട്ട് ചെന്നാൽ തന്നോട് ടീച്ചർ എന്താവും പറയാൻ പോണത് ? ഇംഗ്ലീഷിൽ
💬 Comments
View all comments