Chapter Title : ഇരു മുഖന്‍ 7 [Antu Paappan]
ആയാൽ തിരിച്ചെന്തു മറുപടി പറയും അതായിരുന്നു അവളുടെ ടെൻഷൻ. മുൻപിൽ പോകുന്ന ആര്യയും അൽപ്പം ടെൻഷനിലാണ്, സംഭവം അവളുടെ വിഷ്ണുവേട്ടനെ അരുണിമ വായ്നോക്കിയതിന്‍റെ കലിപ്പ് തീർത്തതാണ് ഡെസ്കിൽ, പക്ഷേ ദിവ്യാ മിസ്സിന് അവരോടെന്തോ നിഷേധം കാട്ടിയതുപോലെയാ തോന്നിയത്. അവർ വല്യ കാര്യത്തിൽ പഞ്ചുഡയലോഗൊക്കെ അടിച്ചപ്പോ, എല്ലാരും ഒരക്ഷരം മിണ്ടാതെ പേടിച്ചു നിന്നപ്പോ, ഒരുത്തി മുഖത്തടിക്കും പോലെ ഡെസ്കിൽ ഠപ്പേന്ന് അടിച്ചേക്കുന്നു. അപ്പൊ പിന്നെ അവർക്കു പൊളിയാതെ ഇരിക്കോ?
സ്റ്റാഫ് റൂമിൽ എത്തിയപ്പോ അരുണിമ ആര്യയുടെ കൂടെപ്പിടിച്ചിരുന്നു.
“”ബോത്ത് ഓഫ് യൂ കം ഹിയർ.
വൈ വെർ യൂ മിസ്ബീഹെവ് ഇൻ മൈ ക്ലാസ്സ്? താൻ ഇന്ന് എന്താ ആ ഡെസ്ക്കിന് പുറത്ത് കാണിച്ചേ? എന്താ അതിന്നു ഞാൻ മനസിലാക്കണ്ടത്? ഹേ?... “”
ആര്യായേ നോക്കി യായിരുന്നു ദിവ്യാ മിസ്സിന്റെ ആ ചോദ്യം.
“”യൂ ആർ ഒൺ ഓഫ് മൈ ഫേവറേറ്റ് സ്റ്റുഡന്റ് , ടുഡേ യൂ ഹേർട്ടഡ് മീ ബാഡ്ലി.””
മിസ്സ് ഫുൾ സെന്റി അടിതുടങ്ങി.
“”മിസ്സ് അത് അന്നേരത്തെ ദേഷ്യത്തിൽ.... “”
ആര്യ ഒന്നും ചിന്തിക്കാതെ മറുപടി പറഞ്ഞു, പക്ഷേ അത് വായില്‍നിന്ന് പുറത്തു വന്നപ്പോഴാണ് അവൾക്ക് പറഞ്ഞതിൽ എന്തോ അബദ്ധം തോന്നിയത്. അതുകൊണ്ട് തന്നെ പകുതി അവൾ വിഴുങ്ങി.
“” ദേഷ്യമോ ? എന്താ തന്റെ പ്രശ്നം?””
“”എനിക്കറിയില്ല മിസ്സ് “”
അവൾ ഒഴിഞ്ഞു മാറി.
“”ഹ്മ്മ്, എനിക്ക് മനസ്സിലാവും, തന്റെ ഈ പ്രായം, ബീഗിംനിംഗ് ഓഫ് ഹോർമോൺ ചേൻജസ്, ടെമ്പർ , ഫീലിംഗ്സ് ... അട്ജസ്റ്റവാൻ സമയം കൊറേഎടുക്കും. ബട്ട് യൂ ആർ ദെ ഒൺ ഹൂ റെസ്പോൺസിബിൾ ഫൊർ യുവർ പേഴ്സണാലിറ്റി. “”
ദിവ്യാ മിസ്സ് ആ പറഞ്ഞത് എന്താന്നു അപ്പൊ അവക്ക് കത്തിയില്ല എന്നതാണ് സത്യം, പക്ഷേ തത്കാലം രക്ഷപെട്ടു, അത്രന്നെ.
“” ഹൂ വാസ് ദാറ്റ് ബോയ് യൂ വേർ ലുക്കിങ് “”
അവർ വീണ്ടും ചോദിച്ചു.
“” അതെന്റെ കസിനാണ്.””
ആര്യ ചാടികേറി മറുപടി പറഞ്ഞു.
“”ആര്യ തന്നോടല്ല , ഞാൻ ചോദിച്ചത് ഇവളോടാ. അരുണിമ വാട്ട് ഹാപ്പൻഡ്
💬 Comments
View all comments