0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 190

നീ, നീ കള്ളം പറയുന്നതാണ്....””

അപ്പോള്‍ എങ്ങുന്നോ ഒരു കാറ്റ് വീശി ജനലുകള്‍ പട പടാ അടയുകയും തുറക്കുകയും ചെയ്തു, പക്ഷികള്‍ കൂട്ടത്തോടെ പറന്നു അവയുടെ ചിറകടി ശബ്ദം ആ മുറിയില്‍ മുഴങ്ങി. കരണ്ട് പോയി. ജനാലയില്‍ ഇട്ടിരുന്ന കര്‍ട്ടനുകള്‍ പാറി പറന്നു. അയാള്‍ അതുകണ്ട് ഞെട്ടി വിറച്ചു.

“”അപ്പൊ അപ്പൊ ഞാൻ ശ്രീഹരിയിൽ കണ്ടത് നേരാണോ? വിഷ്ണുവിന്റെ ആത്മാവ് രണ്ടായി മുറിഞ്ഞിരിക്കുന്നുവോ., എന്‍റെ ബെന്തനം പാളിയോ ദേവീ..?  അയ്യോ.... അയ്യോ.... എന്‍റെ ദേവീ..... രെക്ഷകനും സംഹാരക്കാനും അവൻതന്നെ ആയിരുന്നുവോ, അവൻ അവൻ ഇവരെ സംഹരിക്കാൻ,....  പാടില്ല.... “”

അയാള്‍ നിലവിച്ചു കൊണ്ട് പുറത്തേക്കോടി ഇറങ്ങി. അവൾ വീണ്ടും ആ കട്ടിലിന്റെ മൂലയ്ക്ക് പോയി കാൽമടക്കിവെച്ചു തല അതിനിടയിൽ പൂഴ്ത്തിയുള്ള അവളുടെ സ്ഥിരം ഇരിപ്പിരുന്നു.

“”എന്താ എന്താ പറ്റിയെ?””

“”ആ കുട്ടിയേ ദ്രോഹിച്ചവര്‍ സൂക്ഷിച്ചോ ഭയാനകമായി മരണമായിരിക്കും അവനുണ്ടാക.””

അപ്പോള്‍ അരുണ്‍ പരുങ്ങുന്നത് അയാള്‍ ശ്രെധിച്ചിരുന്നു.

“”എന്താ ഈ പറയണേ അവളെ ആരെന്തു ചെയ്തെന്നാ?””

രാവുണ്ണി അമ്പരപ്പോടെ ചോദിച്ചു.

“”അതിവന്‍ തന്നെ, ഇവന്റെ മരണം നിശ്ചയം.””

അരുണിനെ ചൂണ്ടി അയാള്‍ പറഞ്ഞു.

“”പരിഹാരം ഒന്നുമില്ലേ തിരുമേനി ?””

എല്ലാം അറിയാവുന്ന രാവുണ്ണിയുടെ ഭാര്യ ഇടയ്ക്കുകയറി തിരക്കി.

“”പരിഹാരം , പരിഹാരം .....ഹാ...””

ആ വെപ്രാളത്തിലും എന്തോ ഓര്‍ത്തപോലെ അയാള്‍ തന്‍റെ സഞ്ചിയില്‍ നിന്നും ഒരേലസെടുത്തു.

“”ഇതാവള്‍ക്ക് കെട്ടി കൊടുക്ക. ശ്രീഹരിക്കു വേണ്ടി പൂജിച്ചതാണ്, പക്ഷെ ഇപ്പൊ ഇതിന്‍റെ ആവശ്യം ഇവിടെയാണ്. പിന്നെ ഒരു കരണവശാലും ഇത്  അഴിയരുത്. ഒന്നും കൂടി ജീവനോടെ വേണമെങ്കിൽ ഇവനെ എവിടെങ്കിലും ആരും അറിയത്തിടത്തേക്കു ഒളിപ്പിച്ചോളൂ.””

കൃഷ്ണ പണിക്കര്‍ പിന്നെ അവിടെ നിന്നില്ല. അയാള്‍ പോയശേഷം രാവുണ്ണിയുടെ ചോദ്യം ചെയ്യലില്‍ അയാളുടെ ഭാര്യക്ക്‌ അരുണ്‍ അരുണിമയോട് കാട്ടികൂട്ടിയതോക്കെയും പറയേണ്ടി വന്നു. തന്‍റെ മകളെ അരുണ്‍ നശിപ്പിക്കാന്‍ ശ്രെമിച്ചത് രവുണ്ണിക്ക് സഹിക്കാന ആവുന്നതല്ലായിരുന്നു. അയാള്‍ അവനെ പൊതിരെ തല്ലി കൊല്ലാറാക്കി . അവസാനം അവനെ ഒരു അകന്ന ബന്തുവീട്ടിലേക്ക് നാടുകടത്തി.

അതില്‍ പിന്നെ അരുണിമക്ക് പെട്ടെന്ന് ഒരു ദിവസം രാവിലെ ഭ്രാന്തു മാറി. പിന്നെയും കുറച്ച്‌

💬 Comments

View all comments