0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 191

ദിവസം കഴിഞ്ഞു  അവള്‍ വീണ്ടും സ്കൂളില്‍ പോകാന്‍ തുടങ്ങി. പക്ഷെ അവളുടെ പഴയ  കൂട്ടുകാര്‍ അടുത്ത ക്ലാസിലേക്ക് പാസായിപോയിരുന്നു. അതൊരു തരത്തില്‍ അവള്‍ക്കു അനുഗ്രഹം ആയെന്നു പറയാം. കാണുമ്പോളൊക്കെ ഭ്രാന്തി എന്ന് അടക്കം പറയുന്നോരുടെ എണ്ണം കുറച്ചു കുറഞ്ഞു.

വര്‍ഷങ്ങള്‍ കടന്നു പോയി, അതിനിടയില്‍ വല്ലപ്പോഴും മാത്രം വീട്ടില്‍ വരുന്ന അരുണ്‍ അവള്‍ക്കൊരു ശല്യമാല്ലാതെയായി. അല്ലേലും രാവുണ്ണിയുടെ നിഴലില്‍ നിക്കുന്ന അരുണിമയെ അവനൊന്നും ചെയ്യാന്‍ സാധിച്ചില്ല എന്നുള്ളതാണ് സത്യം. എങ്കിലും പെണ്‍ ശരീരത്തോട് തോന്നിയ വന്യമായ കാമം നാള്‍ക്കുനാള്‍  അവനില്‍  കത്തി പടരുകതന്നായിരുന്നു. പലരെയും അവന്‍ നശിപ്പിച്ചു, ചിലെടുത്തുന്നൊക്കെ തല്ലുവാങ്ങി എങ്കിലും അവനെന്നും ഒരു ചെന്നയെ പോലെ പെണ്ണിന്റെ മണമ്പിടിച്ചു ഇരുട്ടിന്‍റെ മറവില്‍ തക്കം പാത്ത് നിന്നിരുന്നു.

അപ്പോഴും സത്യമോ തോന്നലോ എന്നറിയാത്ത വിഷ്ണുവിന്‍റെ ‘ആമി’ എന്നാ വിളി വീണ്ടും കേള്‍ക്കാനായി അരുണിമയും കാത്തിരുന്നു.

‘ആമി’ ആ വിളി തന്നെയാണ് അവളെ ഇന്ന് ഈ നിലവറയില്‍ എത്തിച്ചതും.

ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ അടുത്താരും ഉണ്ടായിരുന്നില്ല. ഞാന്‍ എങ്ങനെ ഇവിടെ വന്നെന്നോ, എന്തൊക്കെ കാട്ടികൂട്ടി എന്നോ ഒരറിവും എനിക്കില്ലായിരുന്നു. പക്ഷെ കയ്യില്‍ ഒരു ചരടും അതിലൊരു ഏലസും ആരോ കേട്ടിയെക്കുന്നത് ഞാന്‍ ശ്രെധുച്ചു. പിന്നെ പോക്കറ്റില്‍ ഒരു കുറിപ്പും

“”ഞാന്‍ ആരാണെന്നു നീയിപ്പോ മറന്നിട്ടുണ്ടാവും, സാരോല്ല!. കയ്യിലെ ഏലസ് ഒരു കാരണവശാലും അഴിക്കരുത്. ഏട്ടനെ ഇനി മേലില്‍ തിരയരുത്. ഒരുദിവസം എല്ലാം ശേരിയവും. അതുവരെ ഏട്ടന്‍ പഠിപ്പിച്ച ഏണിയും പാമ്പും തന്നെ നീ കളിച്ചോളൂ. വീണ്ടും കാണുമെന്നെ പ്രതീക്ഷയില്‍ ഞാന്‍ പോകുന്നു””

അന്ന് ആ രാത്രിയില്‍ വീട് വരെ ഒറ്റക്ക് എങ്ങനെ തിരിച്ചു പോയെന്നു  എനിക്കറിയില്ല. വീട്ടില്‍ ചെന്നപ്പോ എന്നെ തിരയുകയായിരുന്നു അമ്മാവനും കൂട്ടരും. ഞാന്‍ എന്തൊക്കെയോ പറഞ്ഞു രെക്ഷപെട്ടു. എങ്കിലും ഉത്തരം കിട്ടാത്ത മനസുമായി ഞാന്‍ അലഞ്ഞു....

ആ രാവില്‍ അരുണിമയുടെ കത്തുവായിച്ച ശ്രീഹരിക്കൊന്നും മനസിലായില്ല, അതിന്റെ പൊരുള്‍ അറിയാവുന്നവര്‍ അവന്റെ ഉള്ളില്‍ ഉള്ളതുകൊണ്ടാവും അതേ വരികളും പിന്നെ ആര്യയുടെ ടയറിയുടെ അവസാന പുറത്തു എഴുതി ചേര്‍ക്കപെട്ടത്.

“”കറുപ്പും വെളുപ്പുമായി വികാരങ്ങളുടെ ചതുരംഗ പലകയിലെ തോല്‍വിയാണ് ഞാന്‍, നിന്‍റെ

💬 Comments

View all comments