Chapter Title : ഇരു മുഖന്‍ 7 [Antu Paappan]
ഈ പ്രായത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് ഇശ്ശി കഷ്ടാണേ!. അവന്റെ ഉള്ളിൽ ആത്മക്കള് കിടന്നു അതിനെ ചുറ്റിക്കാ. അടുത്ത കാലം വരെ ആരോടും ഒന്നും മിണ്ടില്ലന്നാ കേട്ടെ, ഇപ്പൊ ഭയങ്കര ബഹളവും കലിയും. ഞാൻ ചെല്ലുമ്പോൾ ഉഗ്രരൂപത്തിൽ നിക്കാ അവൻ. അടുക്കാൻ പറ്റില്ല നമുക്കാർക്കും. കോട്ടയത്തോ മറ്റോ കൊണ്ടോയത്രേ, ബാധ കയറിയാ എവിടെ കൊണ്ടോയിട്ട് എന്ത് പ്രയോജനം. അവർക്കറിയോ ഇതുവല്ലോം?. ഞാൻ കുറെ പൂജകളും വഴിപാടും പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇനി എന്താകൊന്നു കാത്തിരുന്നു കാണാം.“”
രവുണ്ണിക്ക് തത്കാലം ശ്രീ ഒരു പ്രശ്നമാവില്ലെന്നു തോന്നി .
“”ആരാ ആരാ അവന്റെ ദേഹത്തുള്ളതെന്ന് അറിയോ?എന്താ അതിന്റെ ലക്ഷ്യം എന്നറിയോ?””
രാവുണ്ണി വീണ്ടും തിരക്കി.
“” അത് അവന്റെ ഏട്ടൻ ചെക്കന്റെയാ, ദുർമരണം അല്ലാരുന്നോ, അങ്ങനെ ഉണ്ടാവും. ആയുസെത്താതെ പോകുന്ന ആത്മകൾ ആഗ്രഹിക്കുന്നതൊക്കെ സാദിക്കുംവരെ അവറ്റോള്‍ കേറിയ ഉടല്‍ വിട്ടുപോകില്ല. രാപ്പകൽ കാവൽ നിക്കും. ആർക്കും അവനെ ഒന്നു തൊടാൻ പോലും പറ്റില്ല. ശ്രീഹരിയേ തൊടുന്നവനെ അവൻ മുച്ചൂട് മുടിപ്പിക്കും. അതേ ആത്മാവ്തന്നാ ഇവിടുത്തെ അരുണിമയുടെ ദേഹത്തും ഉള്ളതെന്നു നിങ്ങൾ പറയുമ്പോള്‍ സൂക്ഷിക്കണം, അവളെ സംരക്ഷിക്കാൻ കൊല്ലാനും മടിക്കില്ലത് “”
അത് കേട്ടതും അരുണ്‍ ഒന്ന് ഞെട്ടി.
“”ഒന്ന് ഗണിക്കപോലും ചെയ്യാതെ അതെങ്ങനെ പറയാൻ പറ്റും ‘’”
രാവുണ്ണിയുടെ ഭാര്യയായിരുന്നു ആ ചോദ്യം ചോദിച്ചത്.
“”എന്നിക്കതു പറയാൻ പറ്റും, വിശ്വാസം ഇല്ലാച്ചാ ഞാൻ നിക്കണില്ല, വിശ്വാസം അതാണ് പ്രധാനം, പിന്നെ വിഷ്ണു ആണെന്ന് പറഞ്ഞത് ഞാനല്ല, നിങ്ങളാണ്. ഈ കുട്ടിയേ ഒന്നു തനിച്ച് കാണണം എങ്കിലേ എന്തേലും എനിക്ക് വെക്തമായി പറയാൻ പറ്റുള്ളൂ.””
💬 Comments
View all comments