0%

Chapter Title : ഇരു മുഖന്‍ 7 [Antu Paappan]

Author : Kambikathakal Read All Parts 414

ജനലിനു പിറകിൽ ഒളിച്ചുനിന്ന് തന്നെ വീക്ഷിക്കുന്ന അരുണിമയെ ചൂണ്ടി അയാൾ പറഞ്ഞു. രാവുണ്ണി അതിന് സമ്മതം കൊടുത്തു. ആ മുറി തുറക്കപ്പെട്ടു അയാൾ അകത്തു കയറി. അപ്പൊഴേക്കും അരുണിമ വീണ്ടും  മുടി അഴിച്ചിട്ടു ആ കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടിയിരുന്നു.

“”കുഞ്ഞേ പേടിക്കണ്ട ഞാൻ ഉപദ്രവിക്കാൻ വന്നതല്ല, എനിക്കൊരുട്ടം ചോധിക്കാനുണ്ട്.  എന്തിനാ മോൾ ഇങ്ങനെയൊക്കെ നടിക്കുന്നത്? എനിക്കറിയാം മോൾക്ക്‌ ഒരസുഖവുമില്ലെന്നു, മോൾടെ കൂടെ വിഷ്ണുവും ഇല്ല.  അവനെ  ആ നിലവറയിൽ ബന്ധിച്ചിട്ടത് ഈ ഞാനാ . പിന്നെ അവൻ എങ്ങനെ നിന്റെ കൂടെ ഇവിടെ ഇണ്ടാവും?””

അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു.

“” ഹാ ഹാ വിഷ്ണു ഇത് കേട്ടോ, ഇയാൾ പറയുന്നു നീ ഇവിടെ ഇല്ലെന്നു ഹാ ഹാ ഹാ.“”

അവള്‍ പൊട്ടിചിരിച്ചു കൊണ്ട് അരുണിമ അത് പറഞാപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുഭാവം എന്തായിരുന്നു..

“”ഒരിക്കലുമില്ല. നീ, നീ കള്ളം പറയുന്നതാണ്....””

അപ്പോള്‍ എങ്ങുന്നോ ഒരു കാറ്റ് വീശി ജനലുകള്‍ പട പടാ അടയുകയും തുറക്കുകയും ചെയ്തു, പക്ഷികള്‍ കൂട്ടത്തോടെ പറന്നു അവയുടെ ചിറകടി ശബ്ദം ആ മുറിയില്‍ മുഴങ്ങി. കരണ്ട് പോയി. ജനാലയില്‍ ഇട്ടിരുന്ന കര്‍ട്ടനുകള്‍ പാറി പറന്നു. അയാള്‍ അതുകണ്ട് ഞെട്ടി വിറച്ചു.

“”അപ്പൊ അപ്പൊ ഞാൻ ശ്രീഹരിയിൽ കണ്ടത് നേരാണോ? വിഷ്ണുവിന്റെ ആത്മാവ് രണ്ടായി മുറിഞ്ഞിരിക്കുന്നുവോ., എന്‍റെ ബെന്തനം പാളിയോ ദേവീ..?  അയ്യോ.... അയ്യോ.... എന്‍റെ ദേവീ..... രെക്ഷകനും സംഹാരക്കാനും അവൻതന്നെ ആയിരുന്നുവോ, അവൻ അവൻ ഇവരെ സംഹരിക്കാൻ,....  പാടില്ല.... “”

അയാള്‍ നിലവിച്ചു കൊണ്ട് പുറത്തേക്കോടി ഇറങ്ങി. അവൾ വീണ്ടും

💬 Comments

View all comments