Chapter Title : ഇരു മുഖന്‍ 7 [Antu Paappan]
ആ പറഞ്ഞത് എന്താന്നു അപ്പൊ അവക്ക് കത്തിയില്ല എന്നതാണ് സത്യം, പക്ഷേ തത്കാലം രക്ഷപെട്ടു, അത്രന്നെ.
“” ഹൂ വാസ് ദാറ്റ് ബോയ് യൂ വേർ ലുക്കിങ് “”
അവർ വീണ്ടും ചോദിച്ചു.
“” അതെന്റെ കസിനാണ്.””
ആര്യ ചാടികേറി മറുപടി പറഞ്ഞു.
“”ആര്യ തന്നോടല്ല , ഞാൻ ചോദിച്ചത് ഇവളോടാ. അരുണിമ വാട്ട് ഹാപ്പൻഡ് ദെൻ?””
“”വിഷ്ണു ഈസ് മൈ ഫ്രണ്ട്…, മൈ ഫാദേർസ് ഫ്രണ്ട്സ് സൺ.... “”
അരുണിമ വളരെ ബുദ്ധിമുട്ടി സർക്കാർ സ്കൂൾ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.
“”സോ യൂ ഓൾ ആർ ചൈൽഡ്ഹൂഡ് ഫ്രണ്ട്‌സ്.””
ദിവ്യാമിസ്സ് ചിരി അടക്കി പിടിച്ചാണ് അത് ചോദിച്ചത്
“”യെസ് ടീച്ചർ.””
അരുണിമ വീണ്ടും അതേ ശയിലിയിൽ മറുപടി പറഞ്ഞു.
“”Ok ഡോണ്ട് റിപ്പീറ്റ് ഇറ്റ് ഇൻ മൈ കളാസ്. വെൻ യൂ ആർ ഇൻ മൈ ക്ലാസ്സ് ബീ അറ്റന്റിവ്. എക്സ്പഷലി യൂ വേർ ഫ്രം മലയാളം മീഡിയം. ആന്റ് ഡോണ്ട് ഹെസിറ്റെറ്റ് ടു ആസ്ക് മീ ഡൌട്ട്സ്. എനിതിങ് എൽസ്?””
“”ഇല്ല മിസ്സ് “”
ആര്യ തിരിച്ചു ക്ലാസ്സിൽ പോകാൻ ദിറുതികാട്ടി .
“”ഒക്കോ, യൂ ബോത്ത് ക്യാൻ ഗോ .””
അവർ തിരിച്ചു ക്ലാസിൽ വരുമ്പോൾ ആര്യ അരുണിമയോട് പറഞ്ഞു .
“”അരുണിമ വിഷ്ണുവേട്ടൻ എന്റെയാണ് എന്റെ മുറച്ചെക്കൻ. അവനെ മേലിൽ നീ വായിനോക്കി എന്നറിഞ്ഞാൽ...!””
പെട്ടെന്ന് അത് കേട്ടപ്പോൾ അരുണിമ ഒന്ന് പതറി.
“”ആര്യാ അതിനു ഞാൻ....””
അവളുടെ കണ്ണു നിറഞ്ഞയണപോലെയായി.
“”നീ കരയാൻ വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ..,
💬 Comments
View all comments