0%

Chapter Title : ഇരുകാലികളുടെ തൊഴുത്ത്-2

Author : kkstories Read All Parts 369

നൂറ്റമ്പത്. ഞാന്‍ എഴുതി വെയ്ക്കും മോനെ 25 മോട്ടേടെ കാശാ നിനക്ക് വേണ്ടി ഞാന്‍ കളഞ്ഞത്. അതങ്ങനെ ചുമ്മാ ഉണ്ടാവതില്ല കേട്ടോടാ. തന്നില്ലേല്‍ നിന്റെ വീട്ടില്‍ വന്നു മേടിക്കും ഞാന്‍. ഹും.. അവന്‍ പേര് ചോദിച്ചു കിണ്‌ങ്ങാന്‍ വന്നേക്കുന്നു." അവര്‍ വേഗം നടന്നകന്നു. സുനില്‍ പിന്നെ ഒന്നും ചോദിച്ചില്ല. കൈയില്‍ ഇരുന്ന നൂറു രൂപയും നോക്കി അവനൊന്നു ചിരിച്ചു. പിന്നെ അവനും തിരിഞ്ഞു നടന്നു. അപ്പഴും അവന്റെ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ തെളിഞ്ഞു വന്നു ഇനിയെന്ത് ചെയ്യും..?? ഒരു പണി എവിടെന്നെലും കണ്ടു പിടിച്ചേ പറ്റൂ. ആരോടാ ചോദിക്കുക..?? "ചന്ദ്രപ്പന്‍ ചേട്ടാ.." "ആഹാ.. നീ പിന്നേം വന്നോ..?? ഒന്ന് പോയെടാ മനുഷ്യനെ മെനക്കെടുത്താതെ." "ചേട്ടാ ഒന്ന് ക്ഷേമിക്ക് ചേട്ടാ.. വിശന്നിട്ടാ ചേട്ടാ അങ്ങനെയൊക്കെ. ദിവസം രണ്ടായി വല്ലതും ഉള്ളില്‍ ചെന്നിട്ട് അതാ.." "എന്നും പറഞ്ഞു നമ്മടെ നെഞ്ചത്തോട്ടു തന്നെ വേണം കേട്ടോ." "പട്ടിണി കിടന്നു ചാകാന്‍ വയ്യാതോണ്ടാ ചേട്ടാ എന്തെങ്കിലും പണി കിട്ടുവോ ഇവിടെങ്ങാനും എനിക്ക് വേറാരോടും ചോദിക്കാനില്ലാതോണ്ടാ.. ചേട്ടന്‍ എന്നെ സഹായിക്കണം." "ഉം..  ഇവിടെ മറ്റുള്ളോര്‍ക്ക് പണിയില്ല അപ്പഴാ അവനാ പണിയോണ്ടാക്കാന്‍, നീ പോയി ആ ഗോപാലന്‍ കണ്ട്രാക്കിന്റെ വീട്ടിലെങ്ങാനും പോയി ചോദിക്ക്.. അയാള്‍ക്ക് ഒരു ഡ്രൈവര്‍ വേണമെന്ന് ഇങ്ങനെ പറയണ കേട്ടു. ചെന്നന്ന്യേഷിച്ചു നോക്ക്. പിന്നെ ഞാന്‍ പറഞ്ഞിട്ടാ വന്നെന്നോന്നും പറഞ്ഞേക്കരുത്. നീയൊക്കെ ഏതു തരക്കാരനാണെന്ന് ആര്‍ക്കറിയാം..!" അതും പറഞ്ഞു ചന്ദ്രപ്പന്‍ അകത്തേക്ക് കയറി പോയി. ഇനിയവിടെ നിന്നിട്ട് കാര്യമില്ലാന്നു മനസിലായ സുനില്‍ ഏതായാലും ചന്ദ്രപ്പന്‍ പറഞ്ഞ ആ വീട്ടിലൊന്നു അന്യെഷിക്കം എന്ന് കരുതി

💬 Comments

View all comments