Chapter Title : ഇരുകാലികളുടെ തൊഴുത്ത്-2
മുമ്പോട്ട് നടന്നു. നേരം വൈകുന്നേനു മുമ്പ് തന്നെ ആ വീട് കണ്ടു പിടിച്ചേ പറ്റൂ.. വഴിയില്‍ കണ്ടവരോടെല്ലാം അന്വേഷിച്ചു പിടിച്ചു ഒരു വിധത്തില്‍ സുനില്‍ ആ വീടിനു മുമ്പിലെത്തി. കൊള്ളാല്ലോ ഇയാള് വലിയ വീട് തന്നെ ഏതായാലും ആളിവിടെത്തെ ഒരു ചെറിയ പ്രമാണി തന്നെ. എന്തായാലും നോക്കാമെന്ന് കരുതി അവന്‍ ആ വലിയ ഗേറ്റ് തള്ളി തുറന്നു. "ആരാ എന്ത് വേണം..??" ശബ്ദം കേട്ട് നോക്കിയപ്പോള്‍ സെക്യുരിറ്റി ആണ്. ഒരറുപത് മുകളില്‍ പ്രായം കാണും. "എനിക്ക് മുതലാളിയെ ഒന്ന് കാണണം." അവന്‍ മറുപടി പറഞ്ഞു. അയാള്‍ അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു "അദ്ദേഹത്തെ ഇപ്പൊ കാണാന്‍ പറ്റില്ല നിങ്ങള്‍ പിന്നെ വരൂ.." അവനയാളെ ഒന്ന് തല്ലാനുള്ള ദേഷ്യം വന്നു പക്ഷെ അതവന്‍ ഉള്ളിലൊതുക്കി "എനിക്കദ്ദേഹത്തെ ഒന്ന് കാണണം ഒന്ന് വിളിക്കൂ." "പറ്റില്ലാന്നു പറഞ്ഞില്ലേ നിങ്ങള്‍ പിന്നെ വരൂ." "അത്യാവശ്യമാണ് എനിക്കദ്ദേഹത്തെ കണ്ടേ പറ്റൂ." "ശ്ഹെടാ.. ഡോ. തനിക്ക് കാര്യം പറഞ്ഞാല്‍ മനസിലാവില്ലേ.. ഇപ്പം ചെല്ല് അദ്ദേഹത്തെ കാണാന്‍ പറ്റില്ല.." ചെറിയൊരു ബഹളം പോലെ അവര്‍ തമ്മിലുള്ള സംഭാഷണം രൂപാന്തരപ്പെട്ടു. "ആരാ അവിടെ മണിച്ചേട്ടാ..??" വീണ്ടും കാണാമറയത് നിന്നൊരു സ്ത്രീ ശബ്ദം പക്ഷെ ഇത് കുറച്ചു കൂടി ലോലമാണ് ഒരു കിളിനാദം എന്ന് വേണമെങ്കില്‍ പറയാം. അവന്റെ നോട്ടം വീടിന്റെ മുന്‍വശത്തെത്തി. ഒരു നിമിഷം അവന്‍ നോട്ടം പോലും മറന്നു. ആ മുറ്റത്ത് വളര്‍ന്നു നില്‍ക്കുന്ന റോസ് ചെടികളുടെയും മറ്റനേകം ചെടികള്‍ക്കിടയിലൂടെ അവന്‍ ആ കാഴ്ച കണ്ടു. വിളഞ്ഞ നെല്‍ക്കതിര് പോലെ, ഉലഞ്ഞ മുടിയിഴകളും നനുത്ത ചുണ്ടുകളും
💬 Comments
View all comments