0%

Chapter Title : ഇരുട്ട് [വാസുകി]

Author : Kambikathakal Read All Parts 164

ഇരുട്ട്

Eruttu | Author : Vasuki



'അത് ഒരു കൊലപാതകമാണ്... കേട്ടോ....'

ആരോ വിളിച്ചുപറയുന്നത് കേട്ട് റഫീക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു... ഫോൺ എടുത്ത് സമയം നോക്കി 3:45...

റഫീക്ക് എഴുനേറ്റ് മേശയുടെ മുകളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചിട്ട് തന്റെ ഓഫീസ് ടേബിൾ പോയിരുന്നു...

അയാൾ കണ്ട സ്വപ്നത്തിലേക്കും ആ കേട്ട അശരീരിയെ പറ്റിയും ചിന്തിക്കാൻ തുടങ്ങി...2-3 ദിവസമായിരിക്കുന്നു അത് തന്നെ അലട്ടാൻ തുടങ്ങിയിട്ട്...

മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പേപ്പറുകൾക്കിടയിൽ നിന്നും 3-4 ദിവസം മുന്നത്തെ ഒരു കോളം വാർത്ത അയാൾ വായിച്ചു...

'യുവാവിനെ വീടിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...'

റഫീക്ക് മേശപ്പുറത്ത് നിന്നും തന്റെ കേസ് ഫയൽ എടുത്തു പേജുകൾ മറിച്ചു നോക്കി...

Crime No 2406/19

ജോബിൻ ജോൺ

നെല്ലിക്കാട്ടിൽ

കട്ടപ്പന

വയസ്സ് 26

Height 5'8"

Weight 72 Kg

നെല്ലിക്കാട്ടിൽ ജോൺ അവറാച്ചന്റെ മകൻ ജോബിൻ ജോൺ വയസ്സ് 26, ടിയാൻ എറണാകുളം ജില്ലയിൽ തേവരക്ക് അടുത്ത House No 24/06 വാടകക്ക് താമസിച്ചു വരുകയായിരുന്നു കഴിഞ്ഞ 6 മാസമായി.. ടിയാൻ ഇടപ്പള്ളിക്ക് അടുത്ത് Max Information Solutions എന്ന കമ്പനിയിലെ ജോലിക്കാരനാണ്.. മേൽപറഞ്ഞ ആളിനെ 24/12/19 അയാൾ താമസിച്ചു വരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി......

റഫീക്ക് ഫയലിൽ ഉള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എടുത്തു നോക്കി...

മരണകാരണം ഉയർന്ന രക്തസമ്മർദം മൂലം തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതും അതിനോട് അനുബന്ധിച്ചു വന്ന ഹാർട്ട്‌ അറ്റാക്ക്......

റഫീക്ക് തന്റെ ചിന്തകളെ സ്വതന്ത്രമാക്കി.. ആ പയ്യൻ..

അയാൾ മരിച്ചു കിടന്ന സ്ഥലം.. ഒന്നിലും ഒരു അസ്വാഭാവികത ഇല്ല..ഒരു കൊലപാതകം നടന്നതിന്റെ ഒരു ലക്ഷണം പോലുമില്ല.. ഫോറൻസിക് ടീം അരിച്ചുപെറുക്കി നോക്കിയിട്ടും ആ പയ്യന്റെ അല്ലാതെ സ്ട്രോങ്ങ്‌ ആയ മറ്റ് ഒരു ഫിംഗർ പ്രിന്റുമില്ല..അമിതമായ സ്ട്രെസ് കാരണം ഉണ്ടാകാവുന്ന പ്രഷർ വേരിയേഷൻ അതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ പൊട്ടി.. ആഫ്റ്റർ എഫക്ട് ആയി ഒരു ഹാർട്ട്‌ അറ്റാക്ക്... ഇവിടെ ഒന്നും ഒരു പ്രശ്നവുമില്ല.. എല്ലാവരും ഇത് ഒരു സ്വാഭാവികമായ മരണം എന്ന് ഉറപ്പിച്ചു...പക്ഷെ എന്തുകൊണ്ട് താൻ മാത്രം ഇപ്പോഴും ഇത് ഒരു കൊലപാതകം ആണെന്ന് ഉറപ്പിച്ചു പറയുന്നു...

റഫീക്ക് തന്റെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങി.. 2 ദിവസമായി ആ പയ്യന്റെ മരണവും ആരുടെയോ ഒരു അശരീരി മാത്രമാണ് സ്വപ്നം കാണുന്നത് അത്

💬 Comments

View all comments