0%

Chapter Title : ഇരുട്ട് [വാസുകി]

Author : Kambikathakal Read All Parts 331

കിടന്ന സ്ഥലം.. ഒന്നിലും ഒരു അസ്വാഭാവികത ഇല്ല..ഒരു കൊലപാതകം നടന്നതിന്റെ ഒരു ലക്ഷണം പോലുമില്ല.. ഫോറൻസിക് ടീം അരിച്ചുപെറുക്കി നോക്കിയിട്ടും ആ പയ്യന്റെ അല്ലാതെ സ്ട്രോങ്ങ്‌ ആയ മറ്റ് ഒരു ഫിംഗർ പ്രിന്റുമില്ല..അമിതമായ സ്ട്രെസ് കാരണം ഉണ്ടാകാവുന്ന പ്രഷർ വേരിയേഷൻ അതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ പൊട്ടി.. ആഫ്റ്റർ എഫക്ട് ആയി ഒരു ഹാർട്ട്‌ അറ്റാക്ക്... ഇവിടെ ഒന്നും ഒരു പ്രശ്നവുമില്ല.. എല്ലാവരും ഇത് ഒരു സ്വാഭാവികമായ മരണം എന്ന് ഉറപ്പിച്ചു...പക്ഷെ എന്തുകൊണ്ട് താൻ മാത്രം ഇപ്പോഴും ഇത് ഒരു കൊലപാതകം ആണെന്ന് ഉറപ്പിച്ചു പറയുന്നു...

റഫീക്ക് തന്റെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങി.. 2 ദിവസമായി ആ പയ്യന്റെ മരണവും ആരുടെയോ ഒരു അശരീരി മാത്രമാണ് സ്വപ്നം കാണുന്നത് അത് ഒരിക്കലും ഒരു കരണമാകില്ലലോ റഫീക്ക് തന്റെ നിഗമനങ്ങളെ വീണ്ടും വീണ്ടും ചികഞ്ഞു കൊണ്ടിരുന്നു....

റഫീഖിന്റെ ഭാര്യ മെഹറുന്നിസ അയാൾക്കുള്ള കാപ്പിയുമായി ടേബിൾ മുന്നിൽ ഉള്ള കസേരയിൽ വന്നിരുന്നു റഫീക്കിന് അഭിമുഖമായി.. റഫീഖിന്റെ നേരെ കപ്പ്‌ നീട്ടികൊണ്ട് അവൾ കാര്യം തിരക്കി അയാൾ മേശപ്പുറത്ത് നിന്നും ആ പത്ര കട്ടിങ് അവൾക്ക് നേരെ നീട്ടി... അവൾ കൗതുകത്തോടെ പത്രം വാങ്ങി വായിച്ചു...

അയാൾ ആകാംഷയോടെ അവളുടെ മറുപടിക്കായി കാതോർത്തു...

പത്രം വായിച്ച ശേഷം ഒന്ന് ആലോചിച്ചു അവൾ മുഖമുയർത്തി അയാളോട് പറഞ്ഞു..

'ഇക്ക നിങ്ങളുടെ സംശയം ശരിയാണ് ഇത് ഒരു കൊലപാതകമാണ്......'

റഫീക്ക് അത്ഭുദത്തോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി....

മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മെഹറുന്നിസ പറഞ്ഞു തുടങ്ങി...

'ഇക്ക നിങ്ങൾ പറഞ്ഞില്ലേ ഈ കേസിൽ

💬 Comments

View all comments