Chapter Title : ഇരുട്ട് [വാസുകി]
പറഞ്ഞത് ശരിയാണ് താൻ ഇത്രയും നേരം കൊലപാതകം നടക്കാൻ സാധ്യത ഉള്ള വഴികൾ കണ്ടെത്താൻ മാത്രമാണ് ശ്രമിച്ചത്.. അയാളെ ആരാണ് കൊന്നത്....
പെട്ടന്ന് എന്തോ ഓർമ്മവരുന്നു പോലെ അയാൾ വീട്ടിൽ നിന്നും ഇറങ്ങി വണ്ടിയിൽ കയറി പുറത്തേക്ക് പോയി...
അയാൾ മരണം നടന്ന വീട് ലക്ഷ്യം ആക്കി വണ്ടി പായിച്ചു....
അവിടെ ആരൊക്കെയോ കൂടി നിൽക്കുന്നുണ്ട്... അയാൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അവിടേക്ക് നടന്നു...
ഒരു വണ്ടിയിൽ കുറെ സാധനം കയറ്റി എങ്ങോട്ടോ പോയി...
പുറത്ത് നിന്ന ആളിന്റെ അടുത്ത കാര്യം തിരക്കി...
'അത് സാറെ ഇവിടെ ഉണ്ടായിരുന്ന ആ മരിച്ചു പോയ പയ്യന്റെ സാധനം എന്തൊക്കെയോ ആണ്.. നാളെ തൊട്ട് പുതിയ താമസകാർ വരും...'
'അപ്പൊ ഇവിടെ താമസിച്ച ഒരു പെൺകുട്ടിയും അമ്മയും....'
അയാളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു...
'പെൺകുട്ടിയും അമ്മയും !! സർ ഇവിടെ ആരും താമസിച്ചല്ല സർ.. സാറിനെ ആരെങ്കിലും പറ്റിച്ചത് ആകും...'
റഫീഖിന്റെ ഫോണിൽ ആരോ വിളിച്ചു... അയാൾ കാൾ അറ്റൻഡ് ചെയ്തു...
'ഹലോ സർ ആ പയ്യന്റെ അവയവങ്ങൾ ടെസ്റ്റ് ചെയ്തു റിപ്പോർട്ട് വന്നിട്ടുണ്ട്...'
'ഒക്കെ im ഓൺ മൈ വേ....'
റഫീക്ക് ആകെ അസ്വസ്ഥമായിരുന്നു.... അയാളുടെ ചിന്തകൾ കാടുകയറി തുടങ്ങി... തന്റെ ഉള്ളിൽ നിറഞ്ഞ സംശയങ്ങൾ ഉത്തരമില്ലാതെ കിടക്കാൻ തുടങ്ങി...
അയാൾ വണ്ടി നിർത്തി ഓഫീസിലേക്ക് ഓടി... ഒരു പക്ഷെ തന്റെ സംശയങ്ങൾ എല്ലാം ഇന്ന് തീരും....
അയാൾ ഓഫീസർ ഇരിക്കുന്ന മുറിയിലേക്ക് നടന്നു...
'സർ മുംബൈ ലാബിൽ നിന്നും റിപ്പോർട്ട് വന്നിട്ടുണ്ട്...അവിടുന്നുള്ള ടെസ്റ്റ് റിപ്പോർട്ട് കളക്റ്റ്
💬 Comments
View all comments