Chapter Title : ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]
ചെറിയ ധനസഹായവുമൊക്കെ ചെയ്യും...
അതൊക്കെ, പുള്ളീടെ വക സ്വന്തം പോക്കറ്റിൽ നിന്നള്ള സ്‌പോൺസേർഡ് പ്രോഗ്രാം ആണ്.....
ഈ കല്യാണവീട്ടിലെ കാര്യങ്ങൾ പോലും പുള്ളിയുടെ നിയന്ത്രത്തിലാണ്....... നിമ്മിയുടെ സഹോദരന്റെ സ്ഥാനത്തു നിന്ന് കൊണ്ട് സഹായിച്ചും സഹകരിച്ചും ഇത്രയും കാര്യങ്ങൾ അടുപ്പിച്ചു കൊണ്ടു വരിക, എന്നത് അത്ര എളുപ്പമുളള കാര്യമാണെന്ന് തോന്നുന്നില്ല...
എന്നാൽ അവരുടെ അകന്ന ഒരു ബന്ധു മാത്രമാണ് റെജിച്ചേട്ടൻ..... ഈ "നിമ്മിക്ക് " ഒരു സഹോദരൻ ഉണ്ടായിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ പെട്ട് മരിച്ച് പോയി,
"സജീവേട്ടൻ" ...... എന്റെ റെജിയേട്ടനും സജീവേട്ടനും ഉറ്റ സുഹൃത്തുക്കളയിരുന്നു. "ചക്കരയും, പീരയും" എന്നാണ് സുഹൃത്തുക്കൾ ഇവരെ വിളിച്ചിരുന്നത്....
ആ ഒരു ബന്ധം വച്ചാണ് പുള്ളി ഇവിടെത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്....... ങാ.. ഈ കക്ഷിക്ക്,.... സജീവേട്ടൻ, എന്നോട് പണ്ട് ഒരു ലൈൻ ഉണ്ടായിരുന്നു എന്നാണ് എന്റെ അറിവ്, അത് കുറെ നാൾക്ക് ശേഷം നിമ്മി തന്നെയാണ് എന്നോട് പറഞ്ഞത്.....
പക്ഷെ അതൊരു വൺ വേ ലൗ ആയിരുന്നുന്നേയുള്ളൂ..... കാരണം "ഞാൻ നിന്നെ പ്രേമിക്കുന്നു" എന്നൊന്നും പുള്ളി ഇതുവരെ എന്നോടൊന്നും പറഞ്ഞിട്ടില്ല.... പിന്നെ എങ്ങന്യാ ഞാൻ അറിയുന്നേ.....?
ഹും.... അതിനിടെ അങ്ങനെയും ഒരു സ്റ്റോറി... ഇനി ഞാൻ അറിയാതെ എന്നെ പ്രേമിക്കുന്ന ആളുകൾ വേറെയുമുണ്ടായിരുന്നോ ആവോ ഈ നാട്ടിൽ....... ?.
അതിന് ഞാൻ അത്ര വലിയ അടിപൊളി സ്റ്റൈൽ ഉള്ള ആളൊന്നുമല്ല കേട്ടോ..... എന്നാ അത്യാവശ്യത്തിന് ഒരു പെണ്ണിന് വേണ്ട ശാരീരിക സൗന്ദര്യവും മൊഞ്ചുമൊക്ക ഉണ്ട് താനും.... അത്രയും ഇല്ലങ്കിലും എന്റെ റെജിയേട്ടൻ എന്നെ പ്രേമിക്കുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ...... ?
പിന്നെ.... അത് ഇനി നിമ്മിയുടെ, പ്ലാൻഡ് ക്രിയേഷൻ വല്ലതുമാണോ എന്നുപോലും എനിക്ക് തോന്നീട്ടുണ്ട്......
അറിഞ്ഞിടത്തോളം സജിയേട്ടൻ നല്ലൊരു വ്യക്തിയാണെന്ന് അറിയാം, അതിൽ കൂടുതലായി .... ഇടയ്ക്കിടെ അൽപ്പം വെള്ളമടി, അൽപ്പം വായ് നോട്ടം ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്..... അത്രതന്നെ.....
അത്രയൊന്നും ഇല്ലാത്തവൻ ഈ കാലഘട്ടത്തിൽ ഒരു ശരാശരി പുരുഷൻ എന്ന് പറയാനൊക്കുമോ... ?. പക്ഷെ എന്റെ ആത്മ സുഹൃത്തായ "നിമ്മി" യേ എനിക്ക് അത്രകണ്ട് കണ്ണും പൂട്ടി വിശ്വസിക്കാൻ
💬 Comments
View all comments