0%

Chapter Title : ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]

Author : Freddy Nicholas Read All Parts 260

തന്നെ നേരം ഒത്തിരിയായി .... പിന്നെ അവിടെത്തെ തിക്കും തിരക്കും വല്ലാത്ത വീർപ്പുമുട്ടൽ ഒന്നിനും സമയമില്ല.

വീട് നിറയെ ആളുകളുടെ ബഹളം. ഒരു കല്ല്യാണ വീടായാൽ ഇങ്ങനെയൊക്കെയാണെന്ന് അറിയാമായിരുന്നിട്ടും ഒരു തരം വീർപ്പു മുട്ടൽ. കല്യാണതലേന്ന് ഉള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരും അയൽവാസികളും പിരിഞ്ഞ് പോകാൻ തന്നെ ഏറെ നേരമെടുത്തു.

അതിനിടെ അകത്തെ മുറിയിൽ വച്ച് റെജിയേട്ടനെ ഞാൻ കണ്ടു.... മണവാട്ടിയുടെ അമ്മയുമായി എന്തോ, പിറ്റേ ദിവസത്തെ സദ്യാവട്ടങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനിടെ എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു,... അവർ ആ മുറിയിൽ നിന്ന് ഇറങ്ങി പോയ ശേഷമാണ് ഞാൻ അങ്ങോട്ട്‌ കയറി പോയത്‌.

റെജിയേട്ടൻ വേഗം എന്റെ അടുത്തേക്ക് വന്നു രണ്ടു കൊച്ചു വർത്താനം പറഞ്ഞു... "മോളെ ഞാൻ ഇത്തിരി തിരക്കിലാണ്, സോറി, നമ്മുക്ക് പിന്നെ കാണാം കേട്ടോ"....... എന്ന് പറഞ്ഞിട്ട്... ആരും കാണാതെ കെട്ടിപിടിച്ച് എന്റെ കവിളിൽ ഒരു ചുംബനം തന്നിട്ട് പോയി.... എന്നാലും അപൂർവമായി കിട്ടുന്ന ആ ചുംബനത്തിന്റെ സുഖം ഒന്ന് വേറെ തന്നയാണ്....... ഏറെ അനുഭൂതി ഉളവാക്കുന്നതാണ് അത്. ....

കുറച്ചു നേരം ആ കവിളുകളിൽ തടവികൊണ്ട് അതിന്റെ ലഹരിയിൽ ത്രില്ലടിച്ചു ലയിചിരിക്കുകയായിരുന്നു ഞാൻ.

സത്യം പറഞ്ഞാൽ എന്റെ ഉള്ളിന്റെ ഉള്ളിലെ ഒരു ലഹരിയാണ് റെജിയേട്ടാൻ. ആരൊക്കെ എതിർത്താലും ഞങ്ങളെ വേർപെടുത്താനാവില്ല എന്ന് ഞങ്ങൾ മുൻപേ തീരുമാനിച്ചതാണ്..... തെളിയിച്ചതാണ് ഒരു പ്രഖ്യാപനം പോലെ....

നേരിൽ കാണുമ്പോഴും, അല്ലാത്തപ്പോഴും അദ്ദേഹത്തിലെ സ്നേഹത്തിന്റെ അളവ് ഒരുപോലെയാണ്. അതാണ്‌ ഞാൻ അദ്ദേഹത്തിൽ കാണുന്ന ഒരു വലിയ ക്വാളിറ്റി.....

വല്ലപ്പോഴും മാത്രമേ ഒരു ഫോൺ കോൾ ചെയ്യാറുള്ളൂ, അത് പക്ഷെ ഒരുപാട് മധുരതരമാണ്...... എല്ലാം ദിവസവും ഫോൺ ചെയ്തു വെറുപ്പിക്കുന്ന രീതിയിലുള്ള വർത്തമാനം, അഥവാ റൂട്ട് മാറ്റിയുള്ള സംസാരം അതുപോലുള്ള അനുഭവങ്ങൾ ഇത്രയും നാളുകൾക്കിടെ ഒരു തവണ പോലും റെജിയേട്ടനിൽ നിന്നും എനിക്കുണ്ടായിട്ടില്ല...

അങ്ങിനെ ഒക്കെ ആയാലും ആളൊരു വലിയ പരസഹായിയാണ്, ആ ദേശത്ത് തന്നെ പുള്ളിയെ അറിയാത്ത ആരുമില്ലന്നു മാത്രമല്ല, കല്യാണങ്ങൾ, മരണവീട്, അങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിൽ പുള്ളിയും കുറച്ച് സുഹൃത്തുക്കളും കൂടി അകമഴിഞ്ഞ സഹായ സഹകരണങ്ങളും അത്യാവശ്യം

💬 Comments

View all comments