Chapter Title : ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]
കാലഘട്ടം, ആ ബാല്യവും കൗമാരവും എല്ലാമോർക്കുമ്പോൾ തോന്നും ആ കുട്ടിക്കാലം തന്നെ ആയിരുന്നു നല്ലതെന്ന്......
ആ മനോഹരമായ ദിനങ്ങളെ മനസ്സിൽ പച്ചയായി അവശേഷിപ്പിക്കുന്ന ഒരു നൊസ്റ്റാൾജിക് ഫീൽ ഇപ്പോഴും അവിടങ്ങളിൽ വല്ലപ്പോഴും പോകുബോൾ തോന്നാറുണ്ട്.
എല്ലാവരും കൂടി മണ്ണപ്പം ചുട്ട് കളിച്ചിരുന്ന ആ ബാല്യത്തിലും, എല്ലാവരും ചേർന്നിരുന്ന് കടങ്കഥകൾ പറഞ്ഞു കളിക്കുമ്പോഴും, ബാല്യത്തിൽ നിന്നും യവ്വനത്തിലേക്ക് കടന്നപ്പോൾ അൽപ്പം സ്റ്റാൻഡേർഡ് ആയി കളിതമാശകൾ പറഞ്ഞിരിക്കുമ്പോഴു, റെജിയേട്ടൻ ഒപ്പമുണ്ടായിരുന്നു,...
എല്ലാറ്റിനും ഞങ്ങൾ കൂട്ടായിരുന്നു. അത് വളർന്നു പന്തലിച്ച്, പ്രേമമായി മൊടിട്ട കാലത്തും ഞങ്ങൾ ആ ദേശത്ത് തന്നെയായിരുന്നു. അതിന് ശേഷമാണ് ഞങ്ങൾ വീട് മാറി തൃശൂർക്ക് പോയത്.
അൽപ്പം അകലെയായത് കൊണ്ട് ഞങ്ങൾക്കു പരസ്പരം കാണാൻ പറ്റാതെയായി. പക്ഷെ വല്ലപ്പോഴും തമ്മിൽ കാണുമായിരുന്നു, എന്നതൊഴിച്ചാൽ, ആ വിരഹത്തിനു എന്ത് പേരിട്ടു വിളിക്കുമെന്ന് എനിക്കറിയില്ല.....
ഇന്നത്തെ പോലെ മൊബൈൽ ഫോണുകളുടെ കാലഘട്ടം ആയിരുന്നില്ല എന്നത് കൊണ്ട്, അന്ന് വല്ലപ്പോഴും എഴുത്തുകളിലൂടെ വിശേഷം കൈമാറുക എന്നതിലുപരി, എന്റെ വീട്ടിൽ ലാൻഡ് ഫോൺ കിട്ടുന്നത് വരെ, സെൻട്രൽ ഗവർമെന്റ് ന്റെ തപാൽ പെട്ടിയെയും, അത് കൊണ്ടുവരുന്ന പോസ്റ്റുമാനെയും ധ്യാനിച്ച് കഴിഞ്ഞിരുന്ന നാളുകൾ എത്രയോ.......
വല്ലപ്പോഴും എഴുതുന്ന എഴുതുകളിലും..... അതിന്നു ശേഷം, വല്ലപ്പോഴും ചെയ്യുന്ന ഫോണിൽ പോലും വേറെ വിധത്തിൽ ഒരു വാചകമോ, വാക്കോ, കാണാറില്ല.... പ്രേമമാണോ എന്ന് ചോദിച്ചാൽ "അതേ"...
വ്യക്തിപരമായി പുള്ളിയെ കുറിച്ച് പറഞ്ഞാൽ... നല്ല അധ്വാന ശീലം, എക്സ്ട്രാ ഡീസന്റ് പെരുമാറ്റം, നല്ല വിദ്യാഭ്യാസം, MA.B Ed ഒക്കെ കഴിഞ്ഞു.
ഒരു അധ്യാപകന്റെ ജോലിക്കു വേണ്ടി കുറെ അലഞ്ഞു നടന്നെങ്കിലും,
💬 Comments
View all comments