0%

Chapter Title : ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]

Author : Freddy Nicholas Read All Parts 552

തന്നെ......

എല്ലാറ്റിലും ഉപരി എന്റെ കളിക്കൂട്ടുകാരൻ,... സ്നേഹിതൻ, കാമുകൻ..... നിങ്ങൾക്ക് എന്ത് വേണെങ്കിലും വിശേഷിപ്പിക്കാം. എന്റെ ബാല്യം പത്തനംതിട്ടയിലെ തറവാട്ടിലായിരുന്നു.

അന്ന് കൂട്ട് കുടുംബമായി ആ വീട്ടിൽ ഞങ്ങൾ താമസിക്കുമ്പോൾ, ഈ റെജിയേട്ടൻ വേറെ വീട്ടിലാണ് താമസമെങ്കിലും, എന്നെ കാണാൻ ദിവസവും ഓടിവരും.

ട്രൗസർ ഇട്ടു നടക്കുന്ന കാലം തൊട്ടേ, മനസുകൾ തമ്മിലുള്ള അടുപ്പമാണ് ഞങ്ങളുടേത്.

ആ അടുപ്പം കാലാന്താരങ്ങളിൽ ഇഷ്ട്ടമായി..... ഇഷ്ടം മൂത്ത്‌ പ്രേമമായി,... ഇപ്പം, ആ പ്രേമം പടർന്നു പന്തലിച്ച്, സ്വപ്നങ്ങളുടെ പൂപ്പന്തലായി.....

കുട്ടിക്കാലത്തേ പുള്ളിക്കാരന് ഞാൻ എന്നുവച്ചാൽ ജീവനാണ്.... രണ്ടു പേരുടെയും വീട്ടിൽ എല്ലാവർക്കും അറിയാം ഞങ്ങളുടെ പ്രേമം. ഞങ്ങൾ തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസമാണ്.

ആ ഗ്രാമത്തിന്റെ നിഷ്കളങ്കതയെ ആസ്വദിച്ചും, കൊച്ചു കൊച്ചു ഇടവഴികളിലൂടെ നടന്നും, തെളിനീർ ഉറവകൾ വരുന്ന തോടുകളും, പുഞ്ച വയൽ വരമ്പത്തു കൂടി ഒക്കെ കടന്ന്, നമ്മൾ എല്ലാവരും ഒന്നിച്ചു സ്കൂളിലേക്ക് നടന്നു പോകാറുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു ഞങ്ങൾക്ക്,

സ്കൂളിനടുത്തെത്തുമ്പോൾ കാണുന്ന പെട്ടിക്കടയിൽ നിന്ന് പത്ത് പൈസയുടെ പുളിയച്ചാർ വാങ്ങി കൂട്ടുകാർ തമ്മിൽ പങ്കിട്ടു നുണയുന്നതും, പത്ത് പൈസയുടെ നാരങ്ങ മിട്ടായി വാങ്ങി കടിച്ചു പൊട്ടിച്ച് പങ്കിട്ടുമൊക്കെ, ആ നിഷ്കളങ്ക സ്നേഹം ആസ്വദസിച്ചും ,... കഴിഞ്ഞ നാളുകൾ......

കൂട്ടം കൂടി ചേട്ടന്മാരും, കൂട്ടുകാരുമൊത്ത്, പച്ച മാങ്ങയും, പറങ്കിയണ്ടിയും കല്ലെറിഞ്ഞു വീഴ്ത്തിയും വീതം വച്ചുമൊക്കെ കഴിഞ്ഞും, കൊഴിഞ്ഞും പോയ, ഞങ്ങളുടെ കുട്ടിക്കാലം അതി മനോഹരമായിരുന്നു...

ഓണവും, വിഷുവും, നാട്ടിലെ ഉത്സവങ്ങളും, ഒപ്പം അവധികാലങ്ങളും ഒക്കെ തിമിർത്താടിയ ബാല്യം.....

ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത ആ സുവർണ്ണ

💬 Comments

View all comments