0%

Chapter Title : ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]

Author : Freddy Nicholas Read All Parts 550

അവൾ ഇവിടെ വന്ന് എന്നെ തല്ലിക്കൊല്ലും...... കാരണം ചില കാര്യങ്ങളിൽ ഞങ്ങൾ ഭയങ്കര അഭിപ്രായ വത്യാസം ഉണ്ടാവാറുണ്ടെങ്കിലും, ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടാണ്‌.

എന്ത് കാര്യത്തിനും എന്നെ കുത്തി, തോണ്ടി അഭിപ്രായം ചോദിച്ച്, എന്നെ ഇട്ട് വെറുപ്പിച്ച് എന്റെ വായിലിരിക്കുന്നത് അത്രയും കേട്ട് കഴിഞ്ഞാലേ അവൾക്ക് സമാധാനമാവൂ. ഒരപൂർവ ജന്മം......

എന്റെ, അമ്മയാണെങ്കിൽ നിത്യരോഗി, യാത്രകൾ ഉപേക്ഷിച്ചിട്ടു വർഷങ്ങൾ ആയി. അല്ലങ്കിൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അച്ഛനും ചേട്ടനും അല്ലങ്കിൽ ഞാനും അച്ഛനും കൂടി പോകാറാണ് പതിവ്. ഇനി അതുമല്ലങ്കിൽ ചേട്ടനും ഞാനും..... കടമ ഓർത്ത്, ആ പിശാചിനെയും ഓർത്ത്, ഞാൻ സമ്മതിച്ചു.

പിന്നെ അങ്ങോട്ട്‌ പോകാൻ, ആകെക്കൂടെ ചെറിയ ഒരിഷ്ടം തോന്നുന്നത്, അവിടെ എത്തിയാൽ ഒട്ടനവധി ബാല്യകാല സുഹൃത്തുക്കളും, ബന്ധുക്കളും ഉണ്ടെനിക്ക്...

അവരുമായി വീണ്ടും കണ്ടുമുട്ടാനുള്ള ഒരവസരം,... അത് അൽപ്പം നേരംപോക്ക് ഉണ്ടാക്കും, മനസ്സിനൊരു ഉണർവും ......

കുറച്ചു പേരെയെങ്കിലും കാണാം, കാരണം കുറെ പേരൊക്കെ കല്യാണം കഴിച്ചു ആ ദേശത്തു നിന്ന് തന്നെ പോയി.

പിന്നെ, മറ്റൊരു..... വലിയ ആശ്വാസവും, കാണാമെന്ന പ്രതീക്ഷയും, എന്റെ റെജിയേട്ടനെയാണ്.

ആരാണ് ഈ റെജി ? അത് ഞാൻ പറയണമെന്നില്ലല്ലോ.... !! അതേ.... ! നിങ്ങൾ ഉദ്ദേശിച്ചത് തന്നെ....!!

"റെജിയേട്ടൻ"....... എന്റെ എല്ലാമെല്ലാമാണ്. എന്നാൽ എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു അംഗം,

എന്റെ അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട...... അച്ഛന്റെ,.... അമ്മയുടെ, ഇളയഛന്റെ..... മ്ച്ച്.... ആ എനിക്ക് ശരിക്കും അറിയില്ല...... പഴമക്കാർ പറയാറില്ലേ "എവിടെയൊക്കെയോ തൊട്ടത്തിന്റെയും, പിടിച്ചതിന്റെയും ബന്ധം " എന്ന് പറഞ്ഞത് പോലെ .... ങാ അത്

💬 Comments

View all comments