0%

Chapter Title : ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]

Author : Freddy Nicholas Read All Parts 548

ഇരിക്കില്ല്യാ... നേരം ഇരുട്ടുന്നേന് മുൻപ് അവിടെ എത്തിയാ മതി മോളെ നീ.... അമ്മയുടെ ശക്തമായ ഭാഷയുടെ മുന്നിൽ എല്ലാം നിശ്ചലം.

നമ്മുടെ തറവാട് അല്ലേ അച്ഛാ, അവിടെ ഉള്ളോരെല്ലാം ഞങ്ങളുടെ സ്വന്തം ബന്ധുക്കളല്ലേ, പേടിക്കാനെന്തുണ്ട്..

എനിക്കെന്തിനാ ടെൻഷൻ.... നിങ്ങൾ ഇവിടെ ടെൻഷൻ അടിക്കാതിരുന്ന മതി. ഞാൻ പോയി വരാം. ഞാൻ അവർക്ക് ധൈര്യം കൊടുത്തു......

പണ്ട് കാലത്ത്,.. എന്ന് പറഞ്ഞാൽ എന്റെ ബാല്യ കാലത്ത് ഞങ്ങൾ കൂട്ട്കുടുബമായി താമസിച്ചിരുന്നത് പത്തനംതിട്ടയിലെ തറവാട് വീട്ടിലായിരുന്നു. നിമ്മിടെ അച്ഛൻ എന്റെ, "വകയിലൊരു അമ്മാവൻ" ആയി വരും. എല്ലാ കുടുംബങ്ങൾക്കും അതിന്റെ വിഹിതം കൊടുത്തിട്ട് നിമ്മീടച്ചനാണ് ആ തറവാട് വാങ്ങിയിരിക്കുന്നത്.

ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒരു വർഷത്തെ വ്യത്യാസം ഉണ്ടായി. എനിക്ക് ആ കോളേജിൽ ആ വർഷം അഡ്മിഷൻ കിട്ടാതെ പോയത്‌ കൊണ്ടാണ്, ആ ഒരു വർഷം നഷ്ട്ടപെട്ടത്....

എന്റെ അച്ഛന്റെ നിയമങ്ങൾ വച്ച് നോക്കുമ്പോൾ... സാധാരണ വീട്ടിലെ ആണുങ്ങൾ ആരെങ്കിലുമാണ്, പോവുക പതിവ്. പക്ഷെ അച്ഛനു പനി...

അസുഖമായിട്ട് ഒരാഴ്ചയായി. ജ്യേഷ്ഠൻ,... ഓഫീസ് സംബന്ധമായ ആവശ്യാർത്ഥം ദുരെ യാത്രയിൽ ആണ്. കല്യാണപ്പെണ്ണ് പ്രത്യേകം എന്നോടും കൂടെ വരാൻ പറഞ്ഞ സ്ഥിതിക്കു, ഞാൻ പോകാതെ പറ്റില്ല.

പക്ഷെ ഇതൊക്കെ ആണെങ്കിലും അത്തരം ഒരു ആവശ്യം വന്നാൽ പോകാൻ അവശേഷിക്കുന്ന ഒരാൾ ഇപ്പോൾ വീട്ടിൽ ഞാൻ മാത്രമേയുള്ളു.

കൂടെ ആരുമില്ലാതെ, ഇത്രയും ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നെ സംബന്ധിച്ചിടതോളം ഭയങ്കര മടിയാണ്‌. അതിലേറെ ബോറിംഗും. പിന്നെ കടമ നിർവഹിക്കാനായി പോയല്ലേ പറ്റൂ.

ഇനി ഞാൻ ആ കല്യാണത്തിന് പോയില്ലെങ്കിൽ പിന്നെ

💬 Comments

View all comments