0%

Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]

Author : Freddy Nicholas Read All Parts 507

തന്നെ.... ഞാൻ മുറിക്കുള്ളിൽ മാറിയിരുന്നു,

അവിടെ മേശപുറത്ത്നിന്ന് കിട്ടിയ ഒരു "വനിത" എടുത്തു വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.......

ഏകദേശം 7 മണിയായി കാണും.... ജനലിനടുത്ത് നിന്ന് ഒരു... ശു..ശു വിളി കേട്ടാണ് ഞാൻ അങ്ങോട്ട്‌ നോക്കിയത് ...... ഞാൻ മെല്ലെ എഴുന്നേറ്റു ജനലിനടുത്തു പോയി, കർട്ടൻ മറ നീക്കി നോക്കി. അപ്പുറത്ത് ആൾ പ്രത്യക്ഷപ്പെട്ടു,....

റെജിയേട്ടൻ....

എന്നെ കാണാൻ പുള്ളിക്കാരൻ അൽപ്പം പാത്തും പതുങ്ങിയുമാണ് വന്നത്... !!

എന്തിനാണ് മാഷേ,.... ഇങ്ങനെ കള്ളനെ പോലെ ഒളിച്ചും പാത്തും വരണത്.... ?നേരാം വഴിക്കു വന്നൂടെ.. ?

വേണ്ടടോ.... അവിടെ കോലായിൽ നിന്റെ അച്ഛനിരിപ്പുണ്ട്... എന്നെ കണ്ടാൽ... അങ്ങേർക്കു ചതുർത്തിയാ.... പിന്നെ അതു മതി വെറുതെ നിന്റെ മെക്കിട്ടു കേറാൻ.....

ഉം.... !! ഞാനൊന്ന് മൂളി... പിന്നെ എന്നതാ വിശേഷങ്ങൾ.... ? .................. ....................

എന്തൂട്ട് വിശേഷം..... ?! എല്ലാ ദിവസവും പോലെ ഇന്നും അങ്ങ് കടന്നുപോയി....

എന്താ മോളെ ഇത്രയും ഗൗരവം.... ? മ്മ്.....

നിങ്ങൾക്കല്ലേ ഗൗരവം.... ഞാൻ പറഞ്ഞു.

ഒന്നും സംസാരിക്കാനില്ലെങ്കിൽ...... ന്നാ പിന്നെ ഞാപോകുവാ.... !

അത് പറയാനായിട്ടാണോ, അത്രേം ദൂരത്തുന്ന് , ഇത്രയും കഷ്ടപ്പെട്ട് പാത്തും പതുങ്ങിയും ഇവിടെ വരെ വന്നത്... ?

അല്ലടോ....! നിന്നെ, ഒന്ന് കാണുക... അത്രേയുള്ളൂ........!!

ഓ അത് ശരി..... ങാ... ഇപ്പൊ കണ്ടില്ലേ... ? എന്നാ ഇനി വിട്ടോ വണ്ടി.... ! ഞാൻ പരിഭവം ഭാവിച്ചു.....

ഹോ... ഇങ്ങനെ ജനലിനടുത്തു വന്ന് കാണേണ്ട ഗതികേട്.... എന്നിട്ടും കണ്ണീചോരയില്ലാത്ത വർത്താനം പറയണത് കണ്ടില്ലേ...... !!

വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു....

സംസാരിക്കാനൊന്നുമില്ല

💬 Comments

View all comments