Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]
എന്ന് പറഞ്ഞുവെങ്കിലും കമിതാക്കൾക്ക് പറയാനാണോ ചിന്താവിഷയങ്ങൾ ഇല്ലാത്തത്...... ?!?!
അങ്ങിനെ പിന്നെ... കുറച്ച് നാട്ടുവിശേഷം ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അലക്ഷ്യമായി ഞാൻ ജനലഴികളിൽ പിടിച്ചിരുന്ന എന്റെ കൈയിൽ റെജിയേട്ടൻ അറിയാതെ പതുക്കെ സ്പർശിച്ചു പോയി.......
ആദ്യം ഞാനൊന്ന് എന്റെ കൈ പെട്ടെന്ന് പിൻവലിച്ചുവെങ്കിലും, ആ സ്പർശം എനിക്ക് എന്തോ ഒരു സുഖം നൽകി.... ഇന്നത്തെ തലമുറ പോലെയല്ല..... കേട്ടോ...
കൈ വിരൽ തുമ്പിൽ പോലും സ്പർശിക്കാൻ ഭയന്നും, നേരിൽ കാണുമ്പോൾ, കണ്ണുകളിൽ മാത്രം നോക്കി പ്രേമത്തിന്റെ വികാരങ്ങൾ കൈമാറിയിരുന്ന നിഷ്കളങ്ക പ്രേമത്തിന്റെ വക്താക്കളായിരുന്നു നമ്മൾ.
അതിൽ നിന്നും ഒരുപാട് വർഷങ്ങളൊന്നു കടന്നു പോയിട്ടില്ലങ്കിലും , ഇന്നത്തെ യുവത്വത്തിൽ നിന്നും വ്യത്യസ്തമായിരുന്നു.
ഞാൻ കൈ പിൻവലിച്ചത് കൊണ്ട് റെജിയേട്ടൻ അൽപ്പം ചമ്മലോടെ.... എന്നോടൊരു സോറി പറഞ്ഞു...
അപ്പോഴും ഞാൻ ആ ഒരു സ്പർശന സുഖം വീണ്ടും കൊതിച്ചു എന്നല്ലാതെ അത് നിഷേധിച്ചില്ല....
എന്നോടെന്തിനാ സോറി പറയുന്നേ... ? ഞാൻ, അറിയാതെ തൊട്ടു പോയതാ... ശാലു, മനഃപൂർവം തൊട്ടതല്ല.
അതിന് ഞാനെപ്പൊഴാ മനുഷ്യാ ... എന്നെ തൊടരുത് എന്ന് പറഞ്ഞത്. ? ഞാൻ ചോദിച്ചു.
എന്നാലും... അത് വേണ്ട ശാലു.... ഓ.... പുണ്ണ്യാളൻ.... !! അതെന്താ ശാലു.... നീ അങ്ങനെ പറഞ്ഞത്... ? ഞാൻ നിന്നോട് ഇതു വരെ തെറ്റായി പെരുമാറിയോ.... ?
ഇല്ല... !!!
പിന്നെന്താ നീ അങ്ങനെ പറഞ്ഞത്... ?
എന്താ.... ഇനി അങ്ങനെ പെരുമാറിയാലും പോലീസ് പിടിക്ക്യ.... ? ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അത് കേട്ട് റെജിയേട്ടൻ ഒരു കോമഡി കേട്ട പോലെ വല്ലാതെ
💬 Comments
View all comments