0%

Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]

Author : Freddy Nicholas Read All Parts 509

ചിരിച്ചു..... !

അതൊന്നുമല്ല മോളെ... നീ ഒരു നല്ല കുട്ടിയാ.... ! അനാവശ്യമായി തൊട്ടും പിടിച്ചുമൊക്കെ വേണ്ടാതീനം കാട്ടിയെന്ന് നീ വിചാരിക്കും അതാ....

നല്ല കുട്ടിയുടെ കൈലൊന്ന് തൊട്ടുപോയാൽ, കുട്ടി ചീത്തയായി പോകുമോ.. ? വീണ്ടും ഞാൻ.

അങ്ങിനെ ഞാൻ പറഞ്ഞോ ? തൊട്ടു പിടിച്ചുമുള്ള സ്നേഹപ്രകടനങ്ങളൊന്നും വേണ്ട എന്ന് മാത്രമേ ഞാൻ ഉദേശിച്ചുള്ളൂ...... ! റെജിയേട്ടൻ പറഞ്ഞു.

ഓഹ്..... എന്റമ്മേ.... ഉറുമ്പ്.... ! കാലിട്ട് ചവിട്ടി കുടഞ്ഞു കൊണ്ട് റെജിയേട്ടൻ അവിടെ നിന്നും അൽപ്പം മാറി നിന്നു.

കാമുകിയെ കാണാൻ വളഞ്ഞ വഴിക്ക് വരുന്ന കാമുകൻമാർക്ക് ഇതാണ് ശിക്ഷ.... ഞാൻ കളിയാക്കി ചിരിച്ചു.... !!

എങ്കിലും ആ പാവം ഉറുമ്പ് കടിയും സഹിച്ച് അവിടെ തന്നെ നിന്നു..... അത് കണ്ട എനിക്ക് അൽപ്പം വിഷമം തോന്നി.

ഞാൻ നിന്നിരുന്ന ജനലിനടുത്തു നിന്ന് മുറിയുടെ വാതിൽക്കലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ആരുമില്ലെന്ന് ഉറപ്പായപ്പോൾ...... ജനലിന്റെ അഴികളിലൂടെ കയ്യിട്ട് റെജിയേട്ടന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചടുപ്പിച്ചു.

പിന്നെ ആ ചുണ്ടുകളിൽ അമർത്തി ഒരു മുത്തം കൊടുത്തു...

ജനലഴികളുടെ അക്കരെ ഇക്കരെ, നിന്നുകൊണ്ട്, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു സാഹസം കാണിച്ചു.....

ആദ്യമായി ഞാനും, അനുഭവിച്ചു ഞാൻ തന്നെ എന്റെ റെജിയേട്ടന് കൊടുത്ത ഒരു "ചുംബനത്തിന്റെ സുഖം" പരിസര ബോധം മറന്ന്, അങ്ങിനെ ഞങ്ങൾ തമ്മിൽ കണ്ണുകളിൽ നോക്കി കുറെ നേരം ഇരുന്നു....

ഒരു ബോധോദയം വന്നപ്പോൾ പരിസരവും സന്ദർഭവും മറന്ന് ഞാൻ റെജിയേട്ടനോട് ചോദിച്ചു.....

ഞാൻ പുറത്തോട്ടു വരട്ടെ.... റെജിയേട്ടാ...

എന്തിന്... ? വേണ്ട മോളെ... !

💬 Comments

View all comments