Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]
ഇവിടെ ഇരുന്നു വർത്തമാനം പറയാൻ എനിക്ക് വയ്യ..... പേടിയാ..... !! ആരേലും പെട്ടെന്ന് ഇങ്ങോട്ട് കേറി വന്നാ..... ?
വേണ്ട... ശാലു.... ഇനി.. നിന്റച്ഛനങ്ങാനും അത് കണ്ടാൽ, പിന്നെ അത് മതി... എന്നെ തല്ലികൊല്ലും....
ആ കൊല്ലട്ടെ..... എനിക്ക് ഇഷ്ട്ടപ്പെട്ട പുരുഷനോട് അൽപ്പം മാറിനിന്ന്,... ഇത്തിരി വർത്തമാനം പറഞ്ഞെന്നു കരുതി ഇവിടെ ആരും ആരെയും തല്ലി കൊല്ലാനൊന്നും പോകുന്നില്ല....
വേണ്ട ശാലു.... എന്തിനാ റിസ്കെടുക്കുന്നെ..... ! അറിയാല്ലോ നിന്റെ അച്ഛന്റെ സ്വഭാവം.
പോ... പേടിത്തൂറി.... !!
ഇങ്ങനെയാണെങ്കിൽ എന്നെ കാണാൻ, ഇനി ഇങ്ങോട്ട് വരണ്ട.... ! ഇത്തിരി മുൻശുണ്ഠിയുള്ള ഞാൻ ജനലിന്റെ കർട്ടൻ വലിച്ചിട്ടു.
ഏയ്..... ശാലു.... ഈ നേരത്ത് അതിന്റെ ആവശ്യമുണ്ടോ... ?!
ഈ നേരത്തല്ലാതെ പിന്നെ.... ? നട്ടുച്ച പന്ത്രണ്ട് മണിക്ക് നടുമുറ്റത്ത് നിന്നിട്ട് എല്ലാവരും കാൺകെ സംസാരിക്കാം..... എന്താ പറ്റുവോ.... ???
അങ്ങിനെയെങ്കിൽ.... മോൻ ഇപ്പൊ പോയിട്ട്, നാളെ ഉച്ചയ്ക്ക് ഇങ്ട് വാ....!!! ഞാൻ ഇവിടെ തന്നെ ഉണ്ടെങ്കിൽ സംസാരിക്കാം...... !!!
എന്നാ പിന്നെ വാ..... ഞാൻ ആ തൊഴുത്തിനടുത്ത് കാണും.... പെട്ടെന്ന് വരാൻ നോക്ക് കേട്ടോ.... എനിക്കും പോയിട്ടിത്തിരി...... !!! റെജിയേട്ടൻ പറഞ്ഞു.
എന്റെ തറപ്പിച്ചുള്ള നോട്ടം കണ്ടിട്ട്, റെജിയേട്ടൻ വാചകം മുഴുവിപ്പിച്ചില്ല......
ഞാൻ ആ വീട്ടിനകത്തു നിന്നും നൈസായി രക്ഷപെടാൻ വേണ്ടി അടുക്കള വാതിൽ ലക്ഷ്യമാക്കി പോകുന്നതിനിടയിൽ,...
ഊണ് മുറിയിൽ ചായ അനത്തി കൊണ്ടിരുന്ന ഗിരിജ അമ്മായി , എന്നെ കണ്ടു .....
മോളെ... ശാലു.... ഈ ചായ ഒന്ന് കോലായിലിരിക്കുന്ന എല്ലാവർക്കും കൊണ്ടുപോയി കൊടുത്തേ മോളെ.... അമ്മായി കുളിചിട്ട്
💬 Comments
View all comments