Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]
വരാം.... നേരം ഒത്തിരിയായി.
ശരിയമ്മായി..... ഞാൻ ഗ്ലാസുകൾ വച്ച ട്രേയും കൊണ്ട് കോലായിൽ കൊടുത്തു.....
എന്നെ കണ്ടപ്പോൾ, മൂത്ത കാർന്നോരുടെ വക ചോദ്യം..... !
മോളിപ്പോ, എന്താ ചെയ്യണേ.... ?
ഞാൻ BA കഴിഞ്ഞിട്ട് വെറുതെ..... !
ആഹാ.... ഇനി എന്താ അടുത്ത പരിപാടി... ?
ഒന്നുമായില്ല മുത്തശ്ശാ.... !!
അങ്ങനെ.... അങ്ങനെ ചോദ്യ പട്ടിക, പ്രകടന പത്രിക പോലെ നീണ്ടു നീണ്ടു പൊയ്ക്കൊണ്ടിരുന്നു.
എന്നാ അതൊട്ട് വകവയ്ക്കാതെ തല വലിച്ചാൽ "അധികപ്രസംഗി" എന്ന ഒരു ദുഷ്പ്പേര് കൂടി വേണ്ടെന്നു വച്ച്, ചോദ്യങ്ങൾ തീരുന്നത് വരെ, ഞാൻ അവിടെ തന്നെ നിന്നുകൊടിത്തൂ.
അപ്പൊ ആ സമയം പോയിക്കിട്ടി..... ഗോവിന്ദ....
എന്നെ കാത്തു നിന്നയാളുടെ കാര്യം കട്ടപ്പൊക......
പിന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.... ഞാൻ.
ആ ഓട്ടം വടക്കു വശത്തു കൂടി തൊഴുത്തിനടുത്തേക്ക് ..... അവിടെ ...പുള്ളിക്കാരൻ ഇരുന്നു മടുത്തു... ബോറടിച്ചിരിപ്പായിരുന്നു.......
ആ അരണ്ട പൂനിലാവിൽ നിന്നുകൊണ്ട് ഞങ്ങൾ ഇത്തിരിനേരം, കൊണ്ട് ഒത്തിരി കാര്യങ്ങൾ പലതും സംസാരിച്ചു.
പ്രേമ സല്ലാപങ്ങൾ നടത്തുമ്പോൾ നേരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് പോലെയാണ് ഓടുന്നത്.
അത്രയും നേരം നിന്ന് സംസാരിച്ചിട്ടും ആ മനുഷ്യൻ എന്റെ കൈവിരലിൽ തുമ്പിൽ പോലും ഒരു തവണ സ്പർശിച്ചിട്ടില്ല......
ഞങ്ങളുടെ മധ്യേ ഒരു അകലം അപ്പോഴും ഉണ്ടായിരുന്നു. ഒരു പക്ഷെ,... ആ നിഷ്കളങ്ക മനസിന്റെ നന്മയായിരുന്നിരിക്കണം അത്.
അങ്ങേർക്കു ജനൽ കമ്പികൾക്കിടയിലൂടെ ഞാൻ കൊടുത്ത ചുംബനത്തിന്റെ പ്രതിഫലനമായി ആ നിമിഷം മുതൽ എന്റെ ഉള്ളിൽ ഒരുതരം തരിപ്പ് അനുഭവപ്പെട്ടു കൊണ്ടിരുന്നു.
അത്രയും അടുത്തടുത്ത്.... ആ ഇരുട്ടത്തു നിന്ന്
💬 Comments
View all comments