0%

Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]

Author : Freddy Nicholas Read All Parts 513

സംസാരിക്കുമ്പോഴും ഞാൻ അദ്ദേഹത്തിൽ നിന്നും എന്തോ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

ഒരു മുക്കാൽ മണിക്കൂർ ആ ഇരുണ്ട പരിസരത്ത് നിന്ന് സംസാരിച്ചിട്ടും അദ്ദേഹത്തിൽ നിന്നും ഞാൻ ആശിച്ച ഒരു മറുപടി ചുംബനമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ നിന്ന നിൽപ്പ് വൃഥാവിലായി.

ഒരു സ്പർശം പോലും കിട്ടാതിരുന്നപ്പോൾ, നിരാശയോടെ, ഞാൻ പറഞ്ഞു.

എന്നാ ശരി.... ഞാൻ പോണു.... !

എന്താ പോകാൻ ധൃതിയായോ... ?

ഓ... എന്തിനാ ധൃതി... ? എനിക്കെന്താ പോയിട്ടു രാമായണം വായ്ക്കാനുണ്ടോ... ?

പിന്നെന്താ... പോകുന്നത്... ?

പിന്നെ......... ഇവിടിങ്ങനെ മരക്കുറ്റി പോലെ നിന്നിട്ട് എന്തേലും കാര്യം വേണം... !!!

ഇങ്ങനെ ആണെങ്കിൽ ഇനി റെജിയെട്ടൻ എന്നെ കാണാൻ വരണ്ട..... !

എങ്ങനെയാണെങ്കിൽ.... ?

പോ.. അവിടന്ന്.... ഒന്നുമറിയാത്ത പോലെ..... !! അൽപ്പം പിണക്കം നടിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.

അൽപ്പം നടന്ന് കഴിഞ്ഞപ്പോൾ പെട്ടെന്ന്.. പുറകിൽ നിന്ന് റെജിയേട്ടന്റെ സ്നേഹത്തോടെയുള്ള പതിഞ്ഞ സ്വരം ഞാൻ കേട്ടു....

"ശാലു"....... !!

ഞാൻ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി.

ഓഹ്... ഈ മനുഷ്യന്റെ മനസ്സ് മാറിയോ.... ! എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു.

ഒരു മന്ദസ്മിതത്തോടെ...... ആ അരണ്ട നിലാവിൽ കുളിച്ച്, എന്നെ നോക്കി, വലതു കൈയ്യുടെ ചൂണ്ടു വിരലിന്റെ തുമ്പ് ഉയർത്തി കാട്ടികൊണ്ട്, ഒരു യാചനയോടെ, പതിഞ്ഞ സ്വരത്തിൽ ചോദിച്ചു......

"ശാലു.... എനിക്കൊരു ഉമ്മകൂടി തരുവോ".... ?

സത്യത്തിൽ എന്റെ ജീവന്റെ ജീവനായ റെജിയേട്ടൻ തന്റെ ജീവിതത്തിൽ ആദ്യമായി, അങ്ങിനെ ചോദിച്ചപ്പോൾ, വികാരത്തെക്കാൾ, സഹതാപമാണ് എനിക്കങ്ങേരോടു തോന്നിയത്.......

ഒരു കൈയെത്തും ദുരത്തല്ല,..... ഒരു വിളിപ്പാടകലെ ആയിരുന്നെങ്കിൽ പോലും

💬 Comments

View all comments