0%

Chapter Title : ഇരുട്ടിലെ ആത്മാവ് 5 [Freddy]

Author : Freddy Nicholas Read All Parts 505

പിടി ഞാൻ വിട്ടില്ല.... ഏട്ടാ.... ഏട്ടന് എന്റെ ശരീരമാണ് വേണ്ടതെങ്കിൽ താമസിക്കണ്ട, തുടങ്ങിക്കോളൂ....... വരൂ.

ഒരു മിന്നലടിച്ചത് പോലെ സ്തബ്ധനായ.

ഏട്ടൻ പെട്ടെന്ന് എന്നെ വിട്ട് മാറി, മദ്യലഹരിയിൽ ചുവന്ന് തുടുത്ത കണ്ണുകളാൽ എന്നെ തുറിച്ചു നോക്കി....

പകയോ വിധ്വേഷമോ ഒക്കെ അടങ്ങിയ കലുഷമായ മനസ്സിന്റെ പിടച്ചിൽ മുറുകിയതിന്റെ പിരിമുറുക്കത്തിലായിരുന്നു ഏട്ടൻ, അത് അങ്ങേരുടെ മുഖത്ത്, എനിക്ക് കാണാമായിരുന്നു.

കുരിശു കണ്ട ചെകുത്താനെ പോലെ എന്നിൽ നിന്നും വിട്ടകന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റു, പുറകോട്ടു വേച്ചുവേച്ചു നടന്ന് വാതിലിനടുത്തെത്തിയ ഏട്ടൻ..

ഹാഏഏ...... എന്ന ഒരു വികൃതമായ ശബ്ദമുണ്ടാക്കി ആക്രോശിച്ചു പെട്ടെന്ന് തന്നെ മുറീയിൽ നിന്നും കടന്നു...

ഗോവണി പടികളിറങ്ങി ഓടി പോയി.....

അന്ന് രാത്രി മുഴുവനും ഞാൻ ഒരു പോള കണ്ണടച്ചില്ല......

ഏട്ടന്റെ മുന്നിൽ വച്ചു വരാതിരുന്ന സങ്കടവും കണ്ണീരും ഏട്ടൻ ഇറങ്ങി പോയതിനു ശേഷമായിരുന്നു.

എന്റെ മനസ്സ് അലകടലായി പൊട്ടി ചിതറുന്ന തിരമാലകളായി മാറിയത്..... എന്റെ കണ്ണുകൾ തോരാതിരുന്നത്.....

പിറ്റേ ദിവസവും പ്രഭാതം പൊട്ടി വിടർന്നു.....

എല്ലാ കാര്യങ്ങളും സാധാരണ പോലെ നടന്നു.

പക്ഷെ... എന്റെ ചേട്ടനെ മാത്രം എന്റെ വീട്ടിലും ആ പരിസരത്തും എവിടെയും കണ്ടില്ല...

മദ്യത്തിന്റെ ലഹരിയിൽ വിവേകം നഷ്ട്ടപെട്ടു ചെയ്തുപോയ ഒരു കൈയ്യബദ്ധത്തിന്റെ പേരിൽ പശ്ചാത്താപ ബോധവുമായി നടക്കുകയായിരുന്നു, ആ മനുഷ്യൻ....

ഞാൻ ഉറങ്ങിയ ശേഷം വീട്ടിൽ വരവും ഞാൻ ഉണരുന്നതിന് മുൻപ് സ്ഥലം വിടുകയുമായിരുന്നു പുള്ളിയുടെ സ്ഥിരം പരിപാടി......

പാവം ആ സംഭവത്തിന്‌ ശേഷം പിറ്റേ ദിവസം ഈ മുറിയുടെ വാതുക്കൽ വന്ന് കതക് തട്ടി വിളിച്ചു.

എന്നോട് മാപ്പ്

💬 Comments

View all comments