0%

Chapter Title : ഇരുട്ടിലെ ആത്മാവ് 5 [Freddy]

Author : Freddy Nicholas Read All Parts 506

പറയാനായിരുന്നിരിക്കാം .

പക്ഷെ ഞാൻ അന്ന് കതക് തുറന്നില്ല .... അതിന് ശേഷം കുറെ നാൾവരെ എന്റെ മുൻപിൽ പെടാറില്ലായിരുന്നു.....

മുഖത്തു നോക്കാനുള്ള ചമ്മൽ കൊണ്ടോ... ധൈര്യമില്ലാഞ്ഞിട്ടോ എന്തോ....

ഈ സംഭവം നടന്നിട്ട് അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ആളെ കണികാണാൻ കിട്ടാത്തത് കൊണ്ട് അമ്മയോട് ഞാൻ ചോദിച്ചു.....

അമ്മേ..... ഏട്ടനെന്ത്യേ.... ഞാൻ വന്നിട്ടിതുവരെ കണ്ടില്ലല്ലോ.... ങേ.... നീ വന്നദിവസം ഇവിടെ ഉണ്ടായിരുന്നു ല്ലോ..... ആള്

ആ.... ന്നാ.... അന്ന് ഉറങ്ങി പോയിക്കാണും വന്നപ്പോഴേക്കും ഇത്തിരി കഴിച്ചിട്ടാ വന്നത്... അതാ......

അതിന് ഇപ്പൊ ഷൊർണ്ണൂര് അവന്റെ സുഹൃത്തിന്റെ പെട്രോൾ പമ്പിൽ കണക്കെഴുതാൻ പോണുണ്ട്.....

അതാ കാലത്ത് പോണത്..... വൈകീട്ട് തിരിച്ചെത്തുമ്പോൾ ഇത്തിരി നേരാവും.

ഓഹോ... അപ്പൊ പതുങ്ങി നടപ്പാണല്ലേ.... !! കാണാം എത്ര ദിവസം പോകുമെന്ന്. എന്റെ മനോഗതം....

അതിന് ഞാൻ കൂടുതൽ ഗൗരവം ഉള്ളതായി കാണിച്ചില്ല.

അന്നും പതിവ് പോലെ പതിനൊന്നു മണി കഴിഞ്ഞപ്പോൾ, ആൾ ഒച്ചയില്ലാതെ വന്നു കതക് തുറന്നു,

കയ്യിലെ ബാഗും ഫയലുകളും മായി വളരെ പതുക്കെ ഗോവണികൾ കയറി.

ഇടത്തെ അറ്റത്തെ മുറിയിലേക്ക്... ഭൂമിതൊടാതെ നടന്നു പോകുന്നത് ഞാൻ എന്റെ മുറിയിലെ ഇരുട്ടിൽ നിന്നും കൊണ്ടു ചാരിയ കതകിന്റെ ഇടയിൽ കൂടി നോക്കി നിന്നും....

എന്നെ ഫേസ് ചെയ്യാനുള്ള ചമ്മലോ, ധൈര്യക്കുറവോ,..... ആൾ രക്ഷപ്പെട്ടു നടക്കുകയാണ്.....

സ്വന്തം മുറിയിലെ സീറോ വോൾട് ലാമ്പ് മാത്രമേ കത്തിക്കാറുള്ളു, പുള്ളി ഇപ്പോൾ.

മുറിയിൽ ചെന്ന ഉടനെ കുപ്പായം മാറ്റി, തോർത്തും എടുത്തു വീണ്ടും താഴെ പോയാൽ, പിന്നെ കുളിയും കഴിഞ്ഞു ഭക്ഷണവും കഴിച്ച ശേഷമേ, പിന്നെ

💬 Comments

View all comments