0%

Chapter Title : ഇരുട്ടിലെ ആത്മാവ് 5 [Freddy]

Author : Freddy Nicholas Read All Parts 493

കുറ്റബോധം ചേട്ടനായിരുന്നു....

തമ്മിൽ കണ്ടാൽ കീരിയും മൂർഖനും എന്നപോലെ കാണുന്നിടത്തു വച്ചെല്ലാം നിസ്സാര കാര്യത്തിന് പോലും തല്ല് കൂടുമായിരുന്നു...

അങ്ങനെ ഇരിക്കെ ഒരു ദിവസം........

എന്റെ BA സെക്കന്റ്‌ ഇയർ ചെയ്തു കൊണ്ടിരിക്കെ...

ക്രിസ്തുമസ്സ് വെക്കേഷന് വീട്ടിൽ വന്ന സമയം.

വീട്ടിൽ വന്നു കേറുമ്പോൾ തന്നെ സന്ധ്യ കഴിഞ്ഞിരുന്നു....

അത്രയും നേരം വൈകാൻ കാരണവുമുണ്ടായിരുന്നു...

അന്ന് കാലത്ത് ഒൻപതു മണിയോടെ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയെങ്കിലും എന്റെ ക്ലാസ് മേറ്റ്‌ ജോസ്‌നയുടെ ടെസ്സയുടെയും വീട്ടിൽ പോയി

ഒരു "ജസ്റ്റ് എ വിസിറ്റ് " എന്ന് പോലെ പോയി തിരിച്ചു പോരുകയായിരുന്നു.....

ക്രിസ്തുമസിന്റെ ഒരു പാർട്ടി കൂടി അവൾ അറേഞ്ച് ചെയ്തിരുന്നു.....

ഉച്ചക്ക് ഊണും കൂടി കഴിഞ്ഞിട്ടാണ് ഞങ്ങൾ ഇറങ്ങിയത് പക്ഷെ യാത്ര മദ്ധ്യേ ഒരു മിന്നൽ പണിമുടക്ക് കാരണം വാഹനങ്ങൾ സ്തംഭിച്ചു....

വഴിക്കു വച്ച് എങ്ങനെയെങ്കിലും വാഹനം കിട്ടിയത് കൊണ്ട് കഷ്ടിച്ച് വീട്ടിലെത്തി....

TV യിൽ ക്രിക്കറ്റ് മാച്ച്, ഉണ്ടായിരുന്നതിന്റെ പേരിൽ ഏട്ടൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

ഞാൻ വീട്ടിൽ വന്നു കേറിയപ്പോൾ തന്നെ എന്നെ ഒന്ന് രൂക്ഷമായി ഒന്ന് നോക്കിയെന്നു മാത്രം പിന്നെ ഒന്നും മിണ്ടിയില്ല....

അമ്മയെ അന്വേഷിച്ചു പോയപ്പോൾ അൽപ്പം പ്രഷർന്റെ അസുഖമുള്ളതിനാൽ അമ്മ അല്പം നേരത്തെ കിടന്നു...

യാത്രാ ക്ഷീണത്താൽ വന്ന ഞാൻ ആദ്യമേ ബാത്റൂമിൽ കയറി ഒന്ന് മൂത്രമൊഴിച്ചു...... ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു,,

അടുക്കളയിൽ പോയി കലത്തിൽ ബാക്കി ഉണ്ടായിരുന്ന അൽപ്പം ചോറും കറിയും കൂട്ടി അൽപ്പം അകത്താക്കി....

ഞാൻ നേരം കളയാതെ എന്റെ റൂമിൽ പോയി കുളിച്ചു മാറ്റാനുള്ള ഡ്രസ്സ്‌

💬 Comments

View all comments