Chapter Title : ഇരുട്ടിലെ ആത്മാവ് 8 [Freddy]
ആർക്കു സങ്കടം..... മ് മ് മ്........ പിന്നെ..... എടീ മണ്ടൂസേ....
നിനക്കെന്നാ... വട്ടായോ... എടീ ഇതൊക്കെ ഒരു ചടങ്ങല്ലേ....?
ഫോർമാലിറ്റീസ് ഒന്നും കുറഞ്ഞു പോകരുത് ....
ഇതൊന്നും ഇല്ലങ്കിൽ കണ്ടോണ്ടിരിക്കുന്ന നാട്ടാരെന്ത് പറയും... ?
അവർക്കൊക്കെ ഞാൻ കരയുന്നത് കാണുമ്പം ഒരു സന്തോഷമൊക്കെ വേണ്ടേ... ?
അല്ലാതെ എനിക്ക് സങ്കടം ആണെന്ന് നീ കരുതിയോ..... ?
ഹോ... ഇവിടെന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് ഞാൻ എത്രനാളായി ആഗ്രഹിക്കുന്നു ന്നറിയാമോ...... ???
വളരെ സ്വരം താഴ്ത്തി, എന്റെ കൈ പിടിച്ച് ഞെരിച്ചിട്ട്,.. ഗൂഢമായി ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
സത്യത്തിൽ ഞാൻ ഇത് കേട്ട് അന്തം വിട്ടു പോയി...... ! ഉം.... പഷ്ട്ട്.. മക്കളായാൽ ഇങ്ങനൊക്കെ വേണം... കുടുംബത്തോടുള്ള സ്നേഹം, അപാരം.
അങ്ങനെ അവൾ പോയതോടുകൂടി കല്യാണ ചടങ്ങുകൾ ഒക്കെ ഓരോന്നോരോന്നായി കഴിഞ്ഞു.
ബന്ധുക്കളും, മിത്രങ്ങളും കുറെ പേരൊക്കെ ഒഴിഞ്ഞു...
അതോടെ ഞാനും പതുക്കെ പോകാനുള്ള പുറപ്പാടിലായിരുന്നു.
കൊണ്ടുവന്ന ബാഗുമെടുത്തു, യാത്ര പറയാൻ അമ്മായിയുടെ മുറിയിൽ പോയപ്പോൾ അവർ ഒരുപാട് ദുഃഖിച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്.
ഏതൊരമ്മക്കും തന്റെ മകളെ വീട്ടിൽ നിന്ന് ഒരുത്തന്റെ കൈപിടിച്ചിറക്കി വിടുമ്പോൾ സങ്കടമില്ലാതിരിക്കില്ല എന്നത് സത്യം തന്നെ.
അവരുടെ കൈപിടിച്ച് ഞാനും യാത്ര പറഞ്ഞു....
നീയും എന്നെ വിട്ട് പോക്വാണോ മോളെ.... ? എന്ന് പറഞ്ഞു എന്നെ അണച്ചു പിടിച്ച്. അമ്മായി പൊട്ടിക്കരഞ്ഞു....
രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോയാപ്പോരേ നിനക്ക്... ?
വേണ്ട അമ്മായി... അച്ഛൻ അവിടെ വല്ലാതെ ടെന്ഷനടിക്കും....
ഇല്ല മോളെ... ! ഇത് നീ ഇതുവരെ വരാത്തതും തങ്ങാത്ത വീടൊന്നുവല്ലല്ലോ...
💬 Comments
View all comments