Chapter Title : ഇരുട്ടിലെ ആത്മാവ് 8 [Freddy]
?
മോള്....ഓരഞ്ച് മിനിറ്റ് നിലക്ക്,.. അമ്മായി വിളിച്ചു പറയാം നിന്റെ അച്ഛനോട്.... !
അവർ ആ ലാൻഡ് ഫോൺ സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് നടന്നു. ഫോണിനെ കറക്കി കുത്തി.
ഹലോ..... ഇത് ഗിരിജയാ.... അതെന്താ ശ്രീധരേട്ടാ... ശാലു ഇവിടെ രണ്ടു ദിവസം നിന്നാല്.... അവളും എന്റെ മോളെ പോലല്ലേ.... ?
...ഓ.. അതൊന്നുമല്ല പെങ്ങളെ... ഈയിടെ എനിക്ക് നല്ല സുഖം പോരാ .... വീട്ടില് സഹായത്തിനു അവളല്ലാതെ വേറാരാ ഉള്ളത് ....?? രേവതിടേയും കാര്യം മറിച്ചല്ല എന്നറിയാല്ലോ..... ? പ്രദീപനും ഇവിടില്ല്യ രണ്ടീസായി പോയിട്ട്......
നാളെ പോന്നോട്ടെ അങ്ങട്.... ന്താ... ? ഗിരിജമ്മായി പറഞ്ഞു.
ന്നാ..... ശരി ഇനി ഇത്ര വൈകിയ സ്ഥിതിക്ക് അവള് നാളെ പോന്നോട്ടെ......!
ഓ... മതി... നാളെ ഉച്ചയ്ക്കുള്ള വണ്ടിക്കു കയറ്റി വിട്ടോളാം... പോരെ... ?
അങ്ങിനെ അന്ന് അവിടെ തങ്ങിയെങ്കിലും, ഞാൻ അൽപ്പം പോലും ഹാപ്പി ആയിരുന്നില്ല,.
കാരണം റെജിയേട്ടന്റെ നിഴല് പോലും അവിടെ എങ്ങും കണ്ടില്ല....
അതിന് കാരണവുമുണ്ട്.... പന്തലിന്റെതും പാത്രങ്ങളുടേതും എന്നല്ല "എ റ്റു സെഡ്" കാര്യങ്ങളും പുള്ളീടെ ചുമലിലാണ്.... പിന്നെന്തു ചെയ്യും.....
അതിന്റെ കണക്കും ഫിനാൻസ് ഒക്കെ കഴിഞ്ഞ് ഇവിടെ വന്ന് കണക്കു ബോധിപ്പിക്കുന്നത് വരെയും പുള്ളിക്കാരൻ വെറുതെ ഇരിക്കില്ല...
അതാ പുള്ളീടെ ഒരു രീതി.....
ഒന്നും ഒരു പ്രതിഫലേച്ഛ ഇല്ലാതെ ഇത്രയും പ്രാപ്തിയോടെ എല്ലാ കാര്യങ്ങളും പൂർണതയിൽ എത്തിക്കാൻ വേണ്ടി എത്ര സാഹസവും എന്തു ത്യാഗവും, സഹിക്കുന്ന ആരെയെങ്കിലും കാണുമോ ഈ കാലത്ത്........
സ്വന്തം ജ്യേഷ്ടൻ ഇല്ലങ്കിലും ഒരു ജ്യേഷ്ടന്റെ സ്ഥാനത്തു നിന്നു കൊണ്ട് കാര്യങ്ങൾ നടത്താൻ
💬 Comments
View all comments