Chapter Title : ഇരുട്ടിലെ ആത്മാവ് 8 [Freddy]
അവൻ നാണിച്ച് വസന്തേച്ചീടെ ചേലത്തുമ്പിൽ പിടിച്ച് പുറകിലൊളിച്ചു.....
വേണ്ട.. വേണ്ട എനിക്ക് അമ്മേടെ കൂടെ താഴെ തന്നെ കിടന്നാ മതി......
മോനെ താഴെ തണുപ്പല്ലേ.... ? വസന്തേച്ചി പറഞ്ഞു.
അവസാനം വസന്തേച്ചി ഒരുവക അവനെ കൊണ്ട് സമ്മതിപ്പിച്ചു..... അവൻ കട്ടിലിന്റെ അങ്ങേയറ്റം പിടിച്ച് കിടന്നുറങ്ങി..... !
ലൈറ്റ് ഓഫാക്കുന്നതിനു മുൻപ് ഞാൻ കതകിന്റെ സാക്ഷ ഇട്ടു..... ഇനിയും ഏതെങ്കിലും മാരണങ്ങൾ ഇങ്ങോട്ട് കയറി വരാതിരിക്കാൻ ...... !!!
കട്ടിലിൽ, കാണേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ..... ഒരു ഗാഢ നിദ്രയിലേക്ക് ഞാൻ വഴുതി വീണു..... !!!
എന്തൊക്കെയോ അർഥശൂന്യമായ സ്വപ്നങ്ങളും കണ്ട് ഉറങ്ങിയ ഞാൻ രാത്രിയുടെ ഏതോ യാമത്തിൽ ഉണർന്നു,,,,
പുതയ്ക്കാൻ പോലും മറന്നു പോയ ഞാൻ അന്തരീക്ഷത്തിലെ കുളിരിൽ കൊഞ്ച് ചുരുണ്ടത് പോലെ ചുരുണ്ടു.
തുടയിടുക്കിൽ കൈകളും വച്ച് ഉറങ്ങികിടന്നിരുന്ന ഞാൻ, തൊട്ടടുത്ത് ഒരു പുതപ്പിനായി തപ്പിനോക്കി.....
ഹോ ആശ്വാസം.....
ഇത്തിരി കട്ടിയുള്ള ബെഡ്ഷീറ്റ് പുതച്ചു കിടപ്പാണ് തൊട്ടടുത്ത് കിടക്കുന്ന കുട്ടി.....
രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ല... അതിൽ അൽപ്പം പിടിച്ചു വലിച്ചു ഞാനും ദേഹത്തിട്ടു.......
പുതച്ചപ്പോൾ തണുപ്പിൽ നിന്ന് ഇത്തിരി ആശ്വാസം കിട്ടി. അതിന് ശേഷമാണ് ഞാൻ ഒരിത്തിരി സുഖമായ് ഒരു നീണ്ട ഉറക്കിലേക്ക് കടന്നത് തന്നെ....
എന്റെ പ്രിയ സ്വപ്നകൂട് പുൽകി ഞാൻ വീണ്ടും ഉറക്കിലേക്ക് തെന്നിവീണു.
നേരം ഏറെ കഴിഞ്ഞപ്പോൾ, എന്റെ ശരീരത്തിൽ കൂടി എന്തോ ഇഴഞ്ഞു നടക്കുന്നതായി എനിക്ക് തോന്നി.
ഉറക്കിന്റെ ലാഞ്ചനയിൽ എനിക്ക് തോന്നിയതാവാം എന്ന് കരുതി ഞാൻ അത് കാര്യമാക്കിയില്ല.
ഒന്ന് തിരിഞ്ഞ് കിടന്നുറങ്ങി. പിന്നയും അതേ അനുഭവം.
ഇരുട്ടിന്റെ മറവിൽ
💬 Comments
View all comments