0%

Chapter Title : ഇരുട്ടിലെ ആത്മാവ് 8 [Freddy]

Author : Freddy Nicholas Read All Parts 484

തുറന്നപ്പോഴാണ് കണ്ടത്.

ങ്ങ... ഇതാര് വസന്തേച്ചിയോ.... ? എന്തെ ഇത് വരെ ഉറങ്ങീലയോ... ?

ഇല്ല്യ മോളെ... ഇവിടുത്തെ മുറികളൊക്ക ഫുള്ളാ..ടി മോളെ.....

കിടക്കാനൊരു ഇടം തപ്പി കുറെ നേരായി നടക്കുണു..... !

അതിനെന്താ... ഇവിടെ ഇഷ്ടംപോലെ സ്ഥലമുണ്ടല്ലോ.... ഞാൻ ഒറ്റയ്ക്കാണ് താനും..... ഇവിടെ തന്നെ കിടന്നോളു....

മോൾക്ക്‌ ബുദ്ധിമുട്ടൊന്നുല്ലാല്ലോ... ?

ഹേയ്.... എനിക്കെന്ത് ബുദ്ധിമുട്ട് ചേച്ചി... ? ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കുന്നതിലും ഭേദമല്ലേ ഇത്.... ?

ഇതാരാ... വസന്തേച്ചി.... ? കൂടെയുള്ള പയ്യനെ കാണിച്ചു ഞാൻ ചോദിച്ചു.

അതെന്റെ മോനാ.... ! ലാസ്റ്റ്... നീ ഇവനെ ഇതുവരെ കണ്ടുകാണില്ല.... ല്ലേ.

മമ്...... ഇല്ല.... !!!

ഞങ്ങളും ഇങ്ങോട്ട് വരവ് കുറവാ....

സജി മരിച്ചപ്പോ വന്നതാ ഞങ്ങൾ...... പിന്നെ നിങ്ങൾ ഇപ്പൊ ആരും ഇങ്ങോട്ടും വരവ് കുറവല്ലേ....... ? വസന്തേച്ചി പറഞ്ഞു.

ഞങ്ങളുടെ കൂട്ട് കുടുംബത്തിലെ മൂത്ത സന്താനമാണ് ഈ വസന്തേച്ചി..... !!!

വർഷങ്ങളായിട്ട് മൈസൂരിൽ തന്നെ.....

മോന്റെ പേരെന്താ... ? നല്ല സുമുഖനായ ആ മോനോട് ഞാൻ ചോദിച്ചു..... ?

"സജുദേവ് " മോനെത്രേലാ പഠിക്കുന്നത്.... ?

"ഞാൻ എട്ടാം ക്ലാസിൽ പഠിക്കുവാ" ... !! അവനിത്തിരി നാണം കുണുങ്ങികൊണ്ട് പറഞ്ഞു...... !!

മോൻ കട്ടിലിൽ കിടന്നോ.... അമ്മ താഴെ പായ വിരിച്ചു കിടക്കാം.... കട്ടിലിൽ എല്ലാവർക്കും കൂടി കിടക്കാൻ സ്ഥലമില്ല..... വസന്തേച്ചി മോനോട് പറഞ്ഞു.

ങേ....ഹേ.... ഞാനും അമ്മേടെ കൂടെ താഴെ കിടക്കും..... !!

അതെന്തിനാ... മോനെ... ഇവിടെ ഇത്രയും സ്ഥലമുണ്ടല്ലോ..... ? ചേച്ചിക്ക് ഇത്രയും സ്ഥലം വേണ്ടല്ലോ... !! ഞാൻ പറഞ്ഞു.

💬 Comments

View all comments