Chapter Title : ഇരുട്ടും നിലാവും 2 [നളൻ]
❤ ഇരുട്ടും നിലാവും 2 ❤
Eruttum Nilaavum Part 2 | Author : Nalan | Previous Part
ഒരു വലിയ വീട്.
വീടാണോ അതോ പഴയ ഒരു പ്രമാണിയുടെ ഇല്ലം ആണോ എന്ന് സംശയം തോന്നുന്ന വിധത്തിലുള്ള അടിപൊളി വീട്.
മുമ്പിൽ തന്നെ ഒരു നല്ല വൃത്തിയുള്ള കുളം. ഒരു അമ്പല കുളം പോലെ ഉണ്ട്.പക്ഷെ അടുത്തൊന്നും അമ്പലം ഇല്ല.കുളത്തിന്റെ അരികിലൂടെ കാർ പോകാൻ പാകത്തിലുള്ള ഒരു വഴിയുണ്ട്.ആ വഴിയിലൂടെ ഞാൻ ഗേറ്റിന്റെ അടുത്തെത്തി.അത് തുറന്നു കിടക്കുന്നത് കൊണ്ട് ഞാൻ അകത്തേക്ക് കടന്നു.കുറെ മുറ്റവും നല്ല പൂന്തോട്ടവും മാവും പ്ലാവുമൊക്കെ ഉള്ള വീട്. എന്തായാലും ഏക്കർ കണക്കിന് സ്ഥലം ഉണ്ടാകും ഉറപ്പ്.വീട്ടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ അവിടെ തൂക്കിയിട്ട മണി അടിച്ചു.ആരും വന്നില്ല.ഞാൻ രണ്ടു മൂന്നു തവണ മണി അടിച്ചു.അപ്പോൾ അകത്തുനിന്ന് ആരോ വരുന്ന ശബ്ദം കേട്ട്.അത് മറ്റാരും അല്ലായിരുന്നു.മനുവേട്ടന്റെ അമ്മ.ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"മനുവേട്ടൻ ഇല്ലേ??
ചേട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാ.ഇപ്പൊ നാട്ടിൽ ഉണ്ട് എന്ന് കേട്ട്"
.അത് കേട്ട ഉടനെ അമ്മ
,"ആരാ മോൻ?
മനസിലായില്ലയോ.അവന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ നിന്നെ കണ്ടിട്ടില്ലലോ?"
"അയ്യോ ,ഞാൻ അങ്ങനെ ചേട്ടന്റെ കൂട്ടുകാരൻ ഒന്നും അല്ല.കഴിഞ്ഞ ആഴ്ച്ച എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.അപ്പൊ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് മനുവേട്ടൻ ആണെന്ന് അറിഞ്ഞു.അപ്പൊ ഒന്ന് കാണാൻ വേണ്ടി വന്നതാ"
പറയേണ്ട താമസം ഉണ്ടായിരുന്നുള്ളു."ഓഹ്..മോൻ അരുൺ അല്ലെ?? ശ്രീദേവന്റെ മകൻ??..അവൻ അന്ന് പറഞ്ഞായിരുന്നു നിന്റെ കാര്യം.
ഇപ്പൊ എങ്ങനെ ഉണ്ട്??എല്ലാം ശെരി ആയില്ലേ??"
ഞാൻ
💬 Comments
View all comments