Chapter Title : ഇരുട്ടും നിലാവും 2 [നളൻ]
കൂട്ടുകാരും ഒരേ കുടക്കിഴിൽ പോകുന്നു.എന്നെ ദേഷ്യം പിടിപ്പിച്ചത് അതൊന്നും അല്ലായിരുന്നു. അയാൾ ഇടക്കിടക് മനുവേട്ടൻറെ നിതംബത്തിൽ കൈകൊണ്ടു എന്തൊക്കെയോ ചെയ്യുന്നുണ്ടായി.മനുവേട്ടൻ അത് തടയുന്നു പോലും ഇല്ലായിരുന്നു.തിരിച്ചും മനുവേട്ടൻ അയാളുടെ നിതംബത്തിൽ കയ്യ് കൊണ്ട് അടിക്കുന്നുണ്ടായിരുന്നു. എന്നിട്ട് രണ്ടാളും പൊട്ടി ചിരിക്കുന്നും ഉണ്ടായിരുന്നു.അതെന്നെ ദേഷ്യത്തിലേക്കാണു എത്തിച്ചത്.അവർ എന്നെ കാണരുതേ എന്ന് പറഞ്ഞ് തിരിഞ്ഞ് നടപ്പോൾ പുറകിൽ നിന്നൊരു വിളി.
"ഡാ...നീ എന്താ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോകുന്നേ?????"
മനുവേട്ടന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ ഒന്നുമില്ല എന്ന് ഉച്ചത്തിൽ പറഞ്ഞോണ്ട് തിരിഞ്ഞ് നടന്നു..
ദേഷ്യം പിടിച്ചു വക്കാൻ പറ്റാതെ ഞാൻ വീട്ടിലേക്ക് ത
എത്തിയത്.വീട്ടിൽ എല്ലാവരോടും ഞാൻ ആ ദേഷ്യം തീർത്തു..
ഇനി ഒരിക്കലും മനുവേട്ടനെ കാണില്ല എന്ന് മനസ്സിൽ നൂറു തവണ പറന്നു.
ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു..കുറച്ചു ദിവസത്തേക്ക് ഞാൻ അയാളെ തിരിഞ്ഞ് പോലും നോക്കാത്ത അവസ്ഥയിൽ ആയി.വഴിയിൽ വച്ച് അയാളെ കണ്ടാലും ഞാൻ മിണ്ടാതെ തിരിഞ്ഞു നടക്കുമായിരുന്നു..ഞാൻ ഒന്നും വക വച്ചില്ല...
എല്ലാ രാത്രിയും ഞാൻ ആലോചിക്കും എന്തിനാ അന്ന് കണ്ട ആ കാഴ്ച്ചയിൽ വെറുതെ അയാളോട് ദേഷ്യപ്പെടുന്നെ,അയാൾ എന്റെ കാമുകൻ അല്ലാലോ..അയാൾ ഇതുവരെ എന്നോട് ഒന്ന് മര്യാദയ്ക് സംസാരിച്ചിട്ടു പോലും ഇല്ല...എന്നിട്ടും എന്തേ എനിക്ക് ഇത്ര ദേഷ്യം.
നാളെ ആകട്ടെ നേരിൽ കണ്ടാൽ ചിരിക്കാം എന്നൊക്കെ കരുതും.പക്ഷെ നേരിട്ട് കാണുമ്പോ മനസിൽ ഉള്ള ദേഷ്യം മുളച്ചു പൊന്തി വരും...
അങ്ങനെ ദിവസങ്ങൾ കടന്നു പോയി......
പരീക്ഷ അടുത്ത ഒരു ദിവസം രാത്രി ചേട്ടൻ എന്നെ ഉച്ചത്തിൽ വിളിച്ചു..
"ഡാ..നിനക്ക് ഒരു ഫോൺ കാൾ
💬 Comments
View all comments