Chapter Title : ഇരുട്ടും നിലാവും 2 [നളൻ]
പത്താം ക്ലാസ്സ് ആയതു കൊണ്ട് പരീക്ഷ സമയത്തു എന്തെങ്കിലും സംശയം ഒക്കെ ഉണ്ടെങ്കിൽ ചേട്ടന്റെ അടുത്ത് വന്നാൽ മതി.ഇവിടെ ഇരുന്നു പഠിക്കാം എന്ന് പറന്നു.സന്തോഷത്തിടെ ഞാൻ വരം എന്നും മറുപടി നൽകി്.
അങ്ങനെ സംസാരിച്ചിരുന്നപ്പോളാണ് അയാളുടെ ഒരു കൂട്ടുകാരൻ വീട്ടിലേക്ക് കേറി വന്നത്.വന്ന ഉടനെ ഡാ എന്നും പറഞ്ഞു അയാൾ മനുവേട്ടനെ കെട്ടിപ്പിച്ചു.
കാണാൻ നല്ല ഭംഗിയുണ്ട്.വഴിയിൽ വച്ചൊക്കെ ഞാൻ അയാളെ കുറെ
കണ്ടിട്ടുണ്ട്.ഞങ്ങളുടെ സ്വകാര്യതയിലേക് വലിഞ്ഞു കയറി വന്ന ഒരു കട്ടുറുമ്പായിട്ടാണ് ഞാൻ അയാളെ കണ്ടത്.മനുവേട്ടൻ എന്നെ അയാൾക്കു പരിചയപ്പെടുത്തി കൊടുത്തു.ഞാൻ അയാൾക്ക് ഒരു ചെറിയ പുഞ്ചിരി മാത്രം സമ്മാനിച്ചു.
മനുവേട്ടന്റെ ദേഹത്ത് തൊട്ടുള്ള അയാളുടെ സംസാരം എനിക്ക് ഒട്ടും ഇഷ്ടം ആയില്ല.
ഇനി ഇയാൾ കാരണം ആണോ മനുവേട്ടൻ ആരെയും പ്രേമിക്കാത്തത്??
ഇവർ തമ്മിൽ വല്ല ഇഷ്ടം ഉണ്ടോ??
അനാവശ്യമായ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ കേറി കൂടി.
ഇനി അവിടെ നിന്നാൽ ചിലപ്പോ കൂടുതൽ കുഴപ്പത്തിൽ ആകുമെന്ന് മനസിലാക്കിയ ഞാൻ വീട്ടിലേക്ക് തിരിച്ചു പോകുവാ എന്നും പറഞ്ഞു ഇറങ്ങി.
വീട്ടിൽ എത്തിയിട്ടും എനിക്ക് അയാളുടെ കൂട്ടുകാരന്റെ കാര്യം ഓർത്തായിരുന്നു ശങ്ക.എന്തെകിലും ആകട്ടെ,അങ്ങനെ ഒന്നും ഉണ്ടാകില്ല എന്നു കരുതി ഞാൻ മുന്നോട്ട് പോയി.വഴിയിലും ,കടയിലും അമ്പലത്തിലും വായനാശാലയിലുമൊക്കെ വച്ച് ഞാൻ മനുവേട്ടനെ കാണുമായിരുന്നു.മിക്ക സമയങ്ങളിലും കൂടെ അയാളുടെ കൂട്ടുകാരനും ഉണ്ടായിരുന്നു.അത് ഓരോ സമയത്തും എന്നെ കൂടുതൽ അസൂയാലുവാക്കി.
അങ്ങനെ ഒരു ദിവസം ,നല്ല മഴ ഉള്ള ഒരു വൈകുന്നേരം ഞാൻ അമ്പലത്തിലേക് പോകുന്നവഴി എന്നെ ഏറ്റവും ദേഷ്യം പിടിപ്പിച്ച കാര്യം ഉണ്ടായി..
മനുവേട്ടനും ആ
💬 Comments
View all comments