Chapter Title : ഇരുട്ടും നിലാവും 2 [നളൻ]
ഉണ്ടാകു.അങ്ങനെ ഒരാളാണ് മനുവേട്ടൻ.മനുവേട്ടന്റെ അനുവാദത്തോടെ ഞാൻ അയാളുടെ മുറിയിൽ കയറി.അടക്കവും ചിട്ടയും ഉള്ള ഒരു പുരുഷന്റെ മുറി.എന്റെ വീട്ടിൽ ഇങ്ങനെ ചിട്ടയുള്ള ഒരു മുറി കാണാൻ കിട്ടില്ല.
"ചേട്ടൻ ഒരു പടിപ്പിസ്റ് ആണല്ലേ??????" കളിയാക്കികൊണ്ടു ഞാൻ ചോദിച്ചു.
"ഹ്ഹഹ്ഹ....നിന്നോട് ഇങ്ങനൊക്കെ ആരാ പറഞ്ഞെ?
നിന്റെ ചേട്ടൻ ആണോ ?ആ മഞ്ഞ തവള???
എങ്കിൽ അവനു വട്ടാണ്. ഞാൻ ഇങ്ങനെ തട്ടിയും മുട്ടിയും പാസ്സായി പോയ ഒരു പാവം പയ്യനാണ്".
എന്റെ ചേട്ടന് മഞ്ഞ തവള എന്നാ ഒരു പേരുണ്ട് എന്ന് അറിയുന്നത് തന്നെ അപ്പോളാണ്.അയാളുടെ മുറി ഒരു പോലീസ് റെയ്ഡ് എന്ന പോലെ ഞാൻ മുക്കും മൂലയും അരിച്ചു പിറക്കി.അതിനിടയിൽ ഞങ്ങൾ കുറെ വിശേഷങ്ങളും പങ്കുവച്ചു.ചേട്ടന്റെ കോളേജിലെ കാര്യങ്ങൾ,കൂട്ടുകാർ,കറക്കം അങ്ങാനൊക്കെ.ഞാനും അത് പോലെ എന്റെ കാര്യങ്ങളും വാതോരാതെ പറഞ്ഞു.
പൂട്ടി കിടക്കുന്ന ഒരു പെട്ടി കണ്ടപ്പോൾ ആകാംഷയോടെ ഞാൻ അത് തുറക്കാൻ നോക്കി.
"ഡാ..അത് തുറക്കാൻ നോക്കണ്ട.അതിന്റെ താക്കോൽ എന്റെ കയ്യിലാ.അത് ഞാൻ മാത്രമേ തുറക്കാറുള്ളൂ.എന്റെ ഡയറിയും പിന്നെ കുറച്ചു രഹസ്യങ്ങളും സൂക്ഷിക്കുന്ന പെട്ടിയാണ് അത്"
ആകാംഷ വർധിച്ചെങ്കിലും ,വേണ്ട എന്ന് കരുതി ഞാൻ അത് വിട്ടു.ഓരോന്നും പറഞ്ഞു ഞാൻ കട്ടിലിൽ വന്നു ഇരുന്നപ്പോൾ അയാളും എന്റെ അരുകിൽ വന്നിരുന്നു .ആദ്യരാത്രിയിൽ ഭർത്താവിനരുകിൽ ഇരിക്കുന്ന ഭാര്യയുടെ നാണമാണ് എനിക്ക് അപ്പോൾ തോന്നിയത്.
അവിടന്നുമിവടന്നും കേട്ട് അറിഞ്ഞ അയാളുടെ പ്രണയ കഥകളെ കുറച്ചു ഞാൻ ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടു അതൊക്കെ ചുമ്മാ പറയുന്നതാ.അയാൾക്കു അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു.ആ വാക്കുകൾ എന്റെ മനസ്സിനെ തണുപ്പിക്കാൻ ഏറെ സഹായിച്ചു.
💬 Comments
View all comments