Chapter Title : ഇരുട്ടും നിലാവും 3 [നളൻ]
ആശ്ചര്യപെടുത്തി.......
"റൂബിക്സ് ക്യൂബ്"... ഒരു വലിയ റൂബിക്സ് ക്യൂബ് ആയിരുന്നു അതിന്റെ ഉള്ളിൽ.ഓരോ ചതുര കളങ്ങളിലും ഓരോ ഇംഗ്ലീഷ് അക്ഷരങ്ങൾ.പക്ഷെ റൂബിക്സ് ക്യൂബ് ക്രമീകരിച്ചതല്ലയിരുന്നത് കൊണ്ട് അതിൽ ഒളിപ്പിച്ച കാര്യം എന്താണെന്ന് ഒന്നും മനസിലായില്ല.റൂബിക്സ് ക്യൂബ് എനിക്ക് ചെറുപ്പം മുതലേ വളരെ കൗതുകം ഉയണർത്തിയ ഒരു വസ്തുവായിരുന്നു.വളരെ ചുരുങ്ങിയ സമയം കൊണ്ട് ക്യൂബ് കരണീകരിക്കുന്നത് എനിക്ക് ഹരം ആയിരുന്നു.അതിന്റെ മത്സരങ്ങളിൽ എനിക്ക് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.ആദ്യമായിട്ടാണ് അതിൽ രഹസ്യം ഒളിപ്പിച്ചു ഒരാൾ എനിക്ക് നൽകിയത്.വെപ്രാളം പിടിച്ചത് കൊണ്ടായിരിക്കും ,കുറെ സമയമെടുത്താണ് ഞാൻ അത് ക്രമീകരിച്ചത്.
അതിലെ സന്ദേശം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
ചുവപ്പ് ചതുരങ്ങളിൽ " I LUV U" എന്നും
പച്ച ചതുരങ്ങളിൽ "HPY XMS DR" എന്നും
മഞ്ഞയിൽ "HPY BDY DR" എന്നും
വെള്ളയിൽ "DER IS GFT" എന്നും
നിലയിൽ "LUK UR BAG" എന്നും
ഓറഞ്ച് ചതുരങ്ങളിൽ "SEE U TDY" എന്നുമായിരുന്നു എഴുതിയിരുന്നത്.
ഇത് മനുവേട്ടന്റെ വികൃതി ആണെന്ന് എനിക്ക് മനസിലായി.ആദ്യമായിട്ടാണ് ഒരാൾ എനിക്ക് ഇങ്ങനെ പ്രത്യേക രീതിയിൽ സമ്മാനം നൽകുന്നത്.ആകാംഷയോടെ ഞാൻ എന്റെ ബാഗ് പോയി തുറന്നു നോക്കി. അതിൽ ഉണ്ടായിരുന്ന സമ്മാനം എന്റെ മനം കവർന്ന ഒന്നായിരുന്നു.
ഒരു ബഹുവിചിത്ര വര്‍ണ്ണരൂപദര്‍ശിനി(kaleidoscope).
ഞാൻ അതിൽ ഒരു ചെറിയ കടലാസ് തുണ്ട് ഇട്ടു.എന്റെ കണ്ണുകൾ പുളകമണിഞ്ഞ കാഴ്ച ആയിരുന്നു അതിൽ നിന്നും എനിക്ക് ലഭിച്ചത്.
അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു."ഹാപ്പി ബര്ത്ഡേ മുത്തേ..
നിനക്കായി ഞാൻ ഒരുക്കിയ സമ്മാനം നിന്നെയും കാത്തു ഇരിക്കുന്നു.വേഗം വീടിന്റെ
💬 Comments
View all comments