Chapter Title : ഇരുട്ടും നിലാവും 3 [നളൻ]
25 ക്രിസ്തുമസ് ആയി.ക്രിസ്തുമസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്.ഉണ്ണിയേശുവിനെ പോലെ തന്നെ ഞാനും അന്നാണ് ഭൂമിയിലേക്കു പിറന്നു വീണത്.എന്റെ പിറന്നാൾ.രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി നേർച്ചയും വഴിപാടും കഴിപ്പിച്ചു വന്നു.വീട്ടിൽ അമ്മയുടെ വക പായസവും പലഹാരങ്ങളും ഉണ്ടായിരുന്നു.നന്ദുവും കൂട്ടരും
പിന്നെ ക്ലാസ്സിലെ ഗ്യാങ്ങും വീട്ടിലേക്ക് വന്നു.അവർ ഒരു കേക്ക് വാങ്ങികൊണ്ടാണ് വന്നത്.അത് മുറിച്ചു ഞങ്ങൾ എന്റെ 15ആമത്തെ പിറന്നാൾ ആഘോഷിച്ചു.എനിക്ക് വേണ്ടി അവർ സമ്മാനങ്ങളും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.ചേട്ടൻ വാങ്ങി തന്ന ഷർട്ടും ജീൻസും ആയിരുന്നു എന്റെ പിറന്നാൾ കോടി.മനുവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.പക്ഷെ പുള്ളിക് എന്റെ പിറന്നാൾ അറിയില്ലലോ.ഞാൻ ഇതുവരെ പറഞ്ഞിട്ടുമില്ല.
ഞങ്ങുടെ കൂട്ടത്തിലുള്ള 3 പേർ ക്രിസ്ത്യാനികൾ ആണ്.അത് കൊണ്ട് ഉച്ചയ്ക്കുള്ള ഭക്ഷണവും ക്രിസ്തുമസ് ആഘോഷങ്ങളും അവരുടെ വീട്ടിൽ ആയിരിക്കും.ഈ തവണ ക്രിസ്തുമസിന് ജോണിന്റെ വീട്ടിൽ കൂടാമെന്ന് നേരത്തെ ഉറപ്പിച്ചതായിരുന്നു.
അവന്റെ വീട്ടിൽ അവന്റെ അമ്മയുടെ വക സ്വാദിഷ്ടമായ കുറെ സ്പെഷ്യൽ ഉണ്ടായിരുന്നു.കേക്ക് ഉം വൈനും പിന്നെ എല്ലാവരും ഒത്തുകൂടിയപ്പോൾ ഉണ്ടായ ലഹരിയും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരിന്നു.അപ്പോളും എന്റെ മനസ്സിൽ മനുവേട്ടൻ നിറഞ്ഞിരുന്നു.
പരുപാടി എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ മടങ്ങി എത്തി.അപ്പോൾ സമയം അഞ്ചു കഴിഞ്ഞിരുന്നു.
ഞാൻ ജോണിന്റെ അമ്മ തന്നു വിട്ട കേക്ക് അമ്മയുടെ കയ്യിൽ കൊടുത്തു എന്റെ മുറിയിലേക്ക് പോയപ്പോൾ ,നിനക്ക് ഒരാൾ ഒരു സാധനം കൊണ്ടുവന്നു തന്നിട്ടുണ്ട്,വേഗം ചെന്ന് നോക്ക് എന്ന് അമ്മ പറഞ്ഞു.അവിടെ മുറിയിൽ എന്നെ കാത്തു വലിയൊരു സമ്മാന പൊതി കാത്തിരിക്കുന്നുണ്ടായിരുന്നു.
അത്ഭുതത്തോടെ ഞാൻ അത് തുറന്നു നോക്കി.
അതിനുള്ളിൽ ഉണ്ടായ സമ്മാനം എന്നെ വല്ലാതെ
💬 Comments
View all comments