Chapter Title : ഇരുട്ടും നിലാവും 3 [നളൻ]
മനസിലാക്കിയല്ലോ എന്ന ഒരു അഭിമാനക്ഷതം.എല്ലാം എന്നെ വല്ലാതെ അലട്ടി.
പരീക്ഷ ദിവസങ്ങൾ എങ്ങനെയാ കഴിഞ്ഞതെന്ന് എനിക്ക് ഇപ്പോളും നിശ്ചയം ഇല്ല.
ആ നാളുകളിൽ ഞാൻ മനുവേട്ടനെ കണ്ടതായി ഓർക്കുന്നില്ല.അയാൾ നാട്ടിൽ ഉണ്ടോ എന്ന് പോലും ഞാൻ അന്വേഷിക്കാൻ നിന്നില്ല.എങ്കിലും മനസ്സിൽ മനുവേട്ടനെ മാത്രം ഞാൻ പൂഴ്ത്തി വച്ചു ,സ്നേഹത്തോടെ.പത്താം ക്ലാസ് ആയതു കൊണ്ട് പരീക്ഷയും ഫല പ്രഖ്യാപനവും എല്ലാം വളരെ വേഗത്തിൽ ആയിരുന്നു.
ക്രിസ്തുമസ് പരീക്ഷയുടെ ഫലം കുറെ പ്രശ്നങ്ങൾക്ക് ഇടവരുത്തി.സ്കൂളിലേക്കു വീട്ടുകാരെ വിളിപ്പിച്ചു.അച്ഛൻ എന്നെ തല്ലിയില്ല എന്നെ ഉള്ളു.അത്രയ്ക്ക് ദേഷ്യത്തിന് ഇടവരുത്തി. ചേട്ടന്റെ വകയും ഒട്ടും കുറഞ്ഞില്ല.എല്ലാം എന്നെ കൂടുതൽ തളർത്തി.
എല്ലാവരുടെയും കുറ്റപ്പെടുത്തലും അതിനപ്പുറം ഞാൻ ഇങ്ങനെ ആയല്ലോ എന്നോർത്തുള്ള ചിലരുടെ വിഷമവും എന്നെ കുറെ തീരുമാനങ്ങളിലേക്ക് നയിച്ചു. സത്യം പറഞ്ഞാൽ ഞാൻ എടുത്ത തീരുമാനങ്ങൾ ശരി ആയിരുന്നു.മനുവേട്ടൻ എന്നെ ചതിച്ചിട്ടില്ല.അയാൾ എന്നെ പ്രേമിച്ചിട്ടില്ല.എന്റെ മനസ്സിൽ തോന്നിയ ഒരു മണ്ടത്തരം.അത് അയാളും അങ്ങനെ തന്നെ കാണണം എന്ന് തോന്നിയ മറ്റൊരു മണ്ടത്തരം. എല്ലാം എന്നെ അനാവശ്യമായി സ്വാദിനിച്ചു. ഞാൻ ആ ഒഴുക്കിൽ കുറെ ഉഴപ്പി.. അനാവശ്യമായി തന്നെ.
എല്ലാം മറന്നു മര്യാദയ്ക്ക് പഠിച്ചു എല്ലാവരെയും സന്തോഷിപ്പിക്കണം.മനുവേട്ടനോട് ചെന്ന് ക്ഷമ ചോദിക്കണം.നല്ല സുഹൃത്തുക്കളായി തന്നെ ഇരിക്കണം.അങ്ങനെ കുറെ തീരുമാനങ്ങൾ എടുത്തു. ഉള്ളിൽ എല്ലാ ആഗ്രഹങ്ങളും കുഴിച്ചു മൂടി ഞാൻ സന്തോഷവാനാണ്,ഇനി മുതൽ പഴയതു പോലെ ആകാം എന്ന് എല്ലാവരെയും ധരിപ്പിച്ചു.ആ തീരുമാനം വീട്ടുകാർക്ക് വളരെ ആശ്വാസം ആയിരുന്നു.
പക്ഷെ ആ സന്തോഷം അഭിനയം മാത്രമല്ലാതാക്കിയ കുറെ സംഭവങ്ങൾ പിന്നീട് ഉണ്ടായി.ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ
💬 Comments
View all comments