0%

Chapter Title : ഇരുട്ടും നിലാവും 3 [നളൻ]

Author : Kambikathakal Read All Parts 513
വായും പൊളിച്ചു നിന്ന്. ഞെട്ടി തരിച്ചു നിക്കുന്ന എന്നെ കണ്ടു അമ്മ "ഡാ..എന്ത് ഉറക്കമാടാ..നീ ഇന്നലെ വല്ല കക്കാനും പോയിരുന്നു?? മനു വന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറായി.പിന്നെ അവൻ പറഞ്ഞത് കൊണ്ടാ നിന്നെ കുത്തി എഴുന്നേല്പിക്കാതിരുന്നത്." അമ്മ പറഞ്ഞത് ഞാൻ ഒരു മൂളൽ പോലെയാണ് കേട്ടത്.എന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. "നീയെന്താടാ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിക്കുന്നെ??? അവൻ നിന്നെ കൂട്ടാൻ വന്നതാ.എവിടേയോ പോകുവാൻ.വേഗം പോയി കുളിച്ചു റെഡി ആയി വാ ചെക്കാ.ഇനിയും അവനെ ഇരുത്തി മുഷിപ്പിക്കല്ലേ." അതും പറഞ്ഞ് അമ്മ എന്നെ വന്നു തട്ടി.പെട്ടെന്ന് അരണ്ട ശബ്ദത്തിൽ "ഡാ.പോയി റെഡി ആയി വാ..വേഗം പോയി വരാം" എന്ന് മനുവേട്ടൻ പറഞ്ഞപ്പോളാണ് ഞാൻ ഒന്ന് ഞെട്ടലിൽ നിന്ന് ഉണർന്നത്. പിന്നെ ഒന്നും നോക്കിയില്ല.പല്ലുതേപ്പും കുളിയും എല്ലാം പെട്ടെന്നായിരുന്നു. അമ്മ കഴിഞ്ഞ പിറന്നാളിന് വാങ്ങി തന്ന റോസ് ഷർട്ടും ജീന്സുമാണ് ഞാൻ ഇട്ടതു.
മനുവേട്ടൻ നല്ല കറുത്ത ടീ ഷർട്ടും ഒരു നീല ജീൻസും.പുള്ളിക്കാരൻ അതിൽ കസർത്തി നിക്കുവായിരുന്നു. "ശെരി മക്കളെ എങ്കിൽ പോയിട്ട് വാ "എന്ന് അമ്മ പറഞ്ഞപ്പോളും എങ്ങോട്ട്,എന്തിന് എന്നൊന്നും എനിക്ക് മനസിലാകുന്നില്ലയിരുന്നു. ചോദിക്കാനായി എന്റെ നാവു പൊങ്ങുന്നും ഇല്ലായിരുന്നു. അയാൾ ബുള്ളറ്റിൽ കയറി എന്നോട് കയറാൻ തല കൊണ്ട് ആംഗ്യം കാണിച്ചു.ഞാൻ മെല്ലെ ചെന്ന് കയറി .ഞങ്ങളുടെ ഇടയിൽ ഒരാൾക്ക് കൂടി ഇരിക്കാൻ പാകത്തിൽ ഇടം ഇട്ടിട്ടാണ് ഞാൻ ഇരുന്നത്.അയാളെ മുട്ടി ഇരിക്കാൻ ഇഷ്ടം ഇല്ലാതിരുന്നിട്ടല്ല.പേടി.പേടിച്ചിട്ടാ അത്ര നീങ്ങി ഇരുന്നത്.ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു പതുക്കെ നീങ്ങിയൽപ്പോൾ അമ്മ പുറകിൽ നിന്നും പുഞ്ചിരിയോടെ യാത്ര അയപ്പു

💬 Comments

View all comments