Chapter Title : ഇരുട്ടും നിലാവും 3 [നളൻ]
നൽകി.
എങ്ങോട്ടേക്കാണെന്നറിയാതെ, കഥയറിയാതെ ആട്ടം കാണുന്ന ഒരുവനെ പോലെ ഞാൻ അയാളുടെ പിന്നിൽ ഇരുന്നു.
ബുള്ളെട്ടിന്റെ ശബ്ദം ഒരു പോലെ ഭയവും ആകാംക്ഷയും എന്റെ മനസ്സിൽ വിതച്ചു.എവിടേക്ക് എന്നറിയാതെ മനുവേട്ടന്റെ കൂടെ എന്റെ ആദ്യത്തെ യാത്ര.
ആ യാത്ര എന്റെ ജീവിതത്തെ മൊത്തമായി മാറ്റി മറിക്കുവാൻ ഉണ്ടായതാണെന്ന സത്യം ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല.മനുവേട്ടന്റെ പുറകിൽ ഇരുന്നു പോകുമ്പോൾ എന്തെന്നില്ലാത്ത ആകാംക്ഷ എന്നെ കാർന്നു തിന്നുന്നുണ്ടായിരുന്നു...............
നല്ല വിശപ്പ് ഉണ്ടായിരുന്നു.ഒന്നും കഴിച്ചിട്ടില്ല.വണ്ടി നിർത്തി എന്തെങ്കിലും കഴിച്ചാലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ എങ്ങോട്ടാ എന്ന് പോലും അറിയാത്ത പോക്കാണ്.അതിനിടയിൽ ഈ കാര്യം എങ്ങനെയാ ചോദിക്കുക.പോകുന്ന വഴിയിൽ അയാൾ എന്നോട് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.പെട്ടെന്ന് അയാൾ ഒരു കടയുടെ മുമ്പിലായി നിർത്തി,വണ്ടി ഒതുക്കി എന്നോട് ഇറങ്ങാൻ പറഞ്ഞു.അത് ഒരു തരക്കേടില്ലാത്ത ഹോട്ടൽ ആയിരുന്നു."ദൈവമേ ഞാൻ മനസ്സിൽ കണ്ടത് ഇയാൾ മാനത്തു കണ്ടുവോ???"ഞാൻ എന്നോട് തന്നെ ചോദിച്ചു.
എന്നെയും കൊണ്ട് അയാൾ അതിനുള്ളിലേക് പോയി.ഒരു ബിരിയാണി മാത്രം ഓർഡർ ചെയ്തു.
"വേഗം അതിരുന്നു കഴിച്ചിട്ട് പുറത്തേക്ക് വാ...
അവിടെ കാത്തുനിക്കാം "എന്നും പറഞ്ഞു അയാൾ പുറത്തേക്ക് പോയി.കൗണ്ടറിൽ അയാൾ ബില്ല് അടച്ചിട്ടു പുറത്തേക്ക് പോകുന്നതും കണ്ടു."ഇയാൾക്ക് വട്ടാണോ???" ആഹ് എന്തായാലും നല്ല വിശപ്പ് .ഒന്നും നോക്കിയില്ല.ആരെയും നോക്കാതെ ഇരുന്ന് മൊത്തം കഴിച്ചു.കൈ കഴുകി പുറത്തേക്ക് ചെന്നപ്പോൾ അയാൾ അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നു.എന്നെ കണ്ടതും അത് നിലത്തിട്ട് ചവിട്ടി കിടത്തി വണ്ടിയിൽ കയറി,എന്നോടും കയറാൻ പറഞ്ഞു.വന്നത് എങ്ങനെയാണോ അതുപോലെ തന്നെ ഞങ്ങൾക്കിടയിൽ വലിയ ഒരു അകലം പാലിച്ചു ഞാൻ വണ്ടിയിൽ ഇരുന്നു.പിന്നെ വണ്ടി പായുകയായിരുന്നു.രണ്ടു
💬 Comments
View all comments