0%

Chapter Title : ഇരുട്ടും നിലാവും 3 [നളൻ]

Author : Kambikathakal Read All Parts 515
മണിക്കൂർ കൊണ്ട് ഞങ്ങൾ പണിയേലി പോരിൽ എത്തി. അത് വളരെ മനോഹരമായ ഒരു സ്ഥലം ആയിരുന്നു.പ്രകൃതി പ്രണയത്താൽ പൂത്തിലഞ്ഞു നീക്കുന്നത് പോലെയാണ് തോന്നിയത്.ഒരു എറണാകുളംകാരൻ ആണെങ്കിലും എന്റെ ജില്ലയിൽ ഇങ്ങനെ ഒരു പ്രകൃതി രമണീയമായ സ്ഥലം ഉണ്ടെന്നു ഞാൻ ആദ്യമായിട്ടാണ് അറിഞ്ഞത്. സുന്ദരമായ ആ സ്ഥലവും പിന്നെ മനുവേട്ടന്റെ സാമിഭ്യവും എന്റെ മനസ്സിന് കുളിരേകി.എന്തെന്നില്ലാത്ത ഒരു അനുഭവം ആയിരുന്നു അത്.അവിടെ എത്തിയതും മനുവേട്ടൻ സിഗരറ്റ് എടുത്തു വലിക്കാൻ തുടങ്ങി.അപ്പോളും എന്നോട് ഒന്നും മിണ്ടുന്നില്ലയിരുന്നു.ആദ്യത്തെ കഴിഞ്ഞപ്പോൾ വേറെ ഒരെണ്ണം കൂടി എടുത്ത് വലിക്കാൻ തുടങ്ങി.പെട്ടെന്ന് അയാൾക്ക് ചുമ വന്നു.വെപ്രാളത്തിൽ വലിച്ചത് കൊണ്ടായിരിക്കും.എനിക്ക് അപ്പോൾ ശരിക്കും ദേഷ്യമാണ് വന്നത് അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന ഞാൻ ഞങ്ങൾക്കിടയിൽ നിശബ്ദതയെ ഭേദിച്ചു."ഹലോ,മിസ്റ്റർ മനു.എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നേക്കുന്നെ??
താൻ സിഗരറ്റ് വലിക്കുന്നത് കാണിക്കാൻ ആണോ??" അത്  പറഞ്ഞു കഴിഞ്ഞതും അയാൾ എന്നെ തുറിച്ചു നോക്കി.ആ നോട്ടത്തിൽ ഭസ്മം ആയി പോകുമോ എന്ന് വരെ ഞാൻ സംശയിച്ചു. ഞാൻ പറഞ്ഞത് വക വയ്ക്കാതെ അയാൾ വീണ്ടും ഒരു സിഗരറ്റ് കൂടെ എടുത്ത് കത്തിച്ചു. അത് എന്നെ കൂടുതൽ ദേഷ്യത്തിലേക്കാണ് നയിച്ചത്.ഞാൻ ശബ്ദമുയർത്തി അയാളോട് ദേഷ്യപ്പെട്ടു."ഡോ... തന്നോടാണ് ഞാൻ സംസാരിക്കുന്നെ.ഇതെന്താ ,തന്റെ പെയ്ക്കൂത്തു കാണാനാണോ എന്നെ ഇവിടം വരെ കൊണ്ട് വന്നത്???? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ...!!" ഞാൻ പറഞ്ഞതിനല്ലയിരുന്നു അയാളുടെ മറുപടി. വായിൽ സിഗരറ്റ് വച്ച് തന്നെ അയാൾ എന്നോട് സംസാരിച്ചു. "അതെ. ജനുവരി മുതൽ ഞാൻ ലൂർദ് ഹോസ്പിറ്റലിൽ ജോലിക്ക് കേറാൻ പോകുവാ..'" "അതിനിപ്പോ ഞാൻ എന്ത് ചെയ്യണം" ദേഷ്യത്തിൽ

💬 Comments

View all comments